Advertisement
വീഡിയോ

വന്യ ജീവി സങ്കേതത്തിലൂടെ മലമുകളിലെ കോട മഞ്ഞു മൂടിയ അമ്പലത്തിലേക്ക്

Advertisement

പശ്ചിമഘട്ട നിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലായാണ് സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ് സ്ഥിതിചെയ്യുന്നത്. പൂര്‍വ്വ – പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ – ജന്തുവൈവിദ്ധ്യമാണ് ബി ആര്‍ ഹില്‍സിന്റെ പ്രത്യേകത. പൂര്‍വ്വ – പശ്ചിമനിരകളുടെ സംഗമസ്ഥാനത്തായി സമുദ്രനിരപ്പില്‍ നിന്നും 5091 അടി ഉയരത്തിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. ഇലകൊഴിയും മരങ്ങള്‍ മുതല്‍ നിത്യഹരിതവൃക്ഷങ്ങളടങ്ങിയ പ്രകൃതിയാണ് ഇവിടെ…

1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ടതാണ് ഈ വന്യജീവിസങ്കേതം. കാട്ടുപോത്ത്, വിവിധതരം മാനുകള്‍, കടുവ, പുള്ളിപ്പുലി, ചെന്നായ, ആന എന്നിങ്ങനെ വലിയൊരു ജന്തുവൈവിധ്യമുണ്ട് ബി ആര്‍ വന്യജീവി സങ്കേതത്തില്‍.  ഏതാണ്ട് നൂറ്റിപ്പതിനാറിലധികം പക്ഷിവര്‍ഗ്ഗങ്ങളും 22 തരം ഉരഗങ്ങളും ഇവിടത്തെ അന്തേവാസികളാണ്. ഇരൂനൂറിലധികം പക്ഷിവര്‍ഗ്ഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കും.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Advertisement
Advertisement