ഹാര്‍ട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂര്‍ണ്ണമായും സൗജന്യ ചികിത്സ നല്‍കുന്ന ഒരു ആശുപത്രി ശ്രീ സായിബാബയുടെ പേരില്‍ ബാംഗ്ലൂരിലെ വൈറ്റ്ഫീല്‍ഡ് (whitefield) എന്ന സ്ഥലത്തു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലുള്ള നമ്മുടെ പല ആളുകള്‍ക്കും അറിയില്ല.
അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ :
1 ) കേരളത്തില്‍ നിന്നും ബസ്സില്‍ വരുന്നവര്‍ ബാംഗ്ലൂര്‍ മെജസ്റ്റിക്കില്‍ ഇറങ്ങുക. അവിടുന്ന് ഇഷ്ട്ടം പോലെ ബസ്സ് ഉണ്ട് വൈറ്റ്ഫീല്‍ഡിലേക്ക്.
2 ) ട്രെയിനില്‍ വരുന്നവരാണെങ്കില്‍ K.R. PURA യില്‍ ഇറങ്ങുക.അവിടുന്ന് അധികദൂരമില്ല വൈറ്റ്ഫീല്‍ഡിലേക്ക്.
3 )മെജസ്റ്റിക്കില്‍ ഇറങ്ങുന്നവര്‍ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാന്‍ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.
4 ) പുലര്‍ച്ചെതന്നെ അവിടെ ക്യൂ ആരംഭിക്കും, ആയതിനാല്‍ ഒരുദിവസം മുന്നേ വരുന്നത് ഉചിതമായിരിക്കും.
5 )ഹാര്‍ട്ടിന്റെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ ക്യൂ ആണ് ഉള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക.
6 ) പുലര്‍ച്ചെ 6 മണിക്ക് കൗണ്ടര്‍ തുറക്കും.
7 ) രോഗിയുടെ മുന്‍കാല രോഗവിവരത്തിന്റെ മുഴുവന്‍ രേഖകളും (X-Ray, ECG, Scan തുടങ്ങിയവയുടെ റിസള്‍ട്ട് അടക്കം) കയ്യില്‍ കരുത്തേണ്ടതാണ്.
8 )രോഗിയുടേയും, കൂടെയുള്ള ഒരാളിന്റെയും തിരിച്ചറിയല്‍ രേഖ കൈവശം നിര്‍ബന്ധമായും കരുത്തേണ്ടതാണ്.
9 )കൗണ്ടറില്‍ ഉള്ളയാള്‍ രോഗവിവരം പഠിക്കുകയും, ചികിത്സ അത്യാവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളും. അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയില്‍ അവിടെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകും.
10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞു നിങ്ങളെ സമീപിച്ചാല്‍ അതില്‍ വീണുപോകരുത്.
11 ) ഭക്ഷണം, മരുന്ന്, മറ്റു ചികിത്സകള്‍ എല്ലാം പൂര്‍ണ്ണമായും സൗജന്യമാണ്.
12 ) തികച്ചും നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന സ്ഥാപനമാണ്.
13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷണങ്ങള്‍ വാങ്ങുന്ന ചികിത്സകളും,സര്‍ജറിയും ഇവിടെ പൂര്‍ണ്ണ സൗജന്യമാണ്.
14 ) ഇതൊരു ധര്‍മ്മ സ്ഥാപനമാണ്. അപ്പോള്‍ അതിന്റെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
15 ) ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.
Sri Sathya Sai Institute of Higher Medical Sciences