പ്രമുഖ കോൺഗ്രസ്സ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിനു പിന്നാലെ ബിജെപി യിൽ ചേർന്നു.ഇന്നലെ ആയിരുന്നു ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്സ് പാർട്ടി വിട്ടത്.ജനങ്ങളെ സേവിക്കുവാനായി എല്ലാവരെയും ഉൾകൊള്ളുന്ന പാർട്ടിയിൽ താൻ ചേർന്നു എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അധ്യക്ഷൻ നദ്ദയിൽ നിന്നും പാർട്ടി അംഗത്വം വാങ്ങിയ ശേഷം വ്യക്തമാക്കി.
കഴിഞ്ഞ 18 വർഷക്കാലം താൻ ജനങ്ങളെ സേവിക്കുകയായിരുന്നു.ഇനിയും കോൺഗ്രസ്സിൽ തുടർന്നാൽ അതിനു സാധിക്കില്ല .അതിനാലാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് എന്ന് നദ്ദയോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
മാത്രമല്ല കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ദുഖമുണ്ട് ,പുതുതായി വന്ന നേതാക്കൾക്ക് കോൺഗ്രസ്സ് അവസരം നൽകിയില്ല.കോൺഗ്രസ്സിന്റെ ഈ അവസ്ഥയിൽ ജനങ്ങളെ സേവിക്കുക സാധ്യമല്ല എന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
ബിജെപിയിൽ അംഗത്വം ലഭിച്ചത് തന്റെ ഭാഗ്യമാണ്,നരേന്ദ്ര മോദിയുടെ കയ്യിൽ ഇന്ത്യ സുരക്ഷിതമാണ്.ബിജെപി യിലൂടെ രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ നരേന്ദ്ര മോദിയോട് ഒന്നിൽ കൂടുതൽ തവണ നന്ദി അറിയിക്കുന്നതായും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി