കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെ മദ്യശാലകൾ തുറക്കുന്നതിനെപ്പറ്റിയുള്ള സംശയമാണ് ജനങ്ങളിൽ നിലനിന്നിരുന്നത്. എന്നാൽ അതിനിടയിൽ മദ്യം ഹോംഡെലിവറിയായി ലഭിക്കുമെന്നുള്ള വാർത്തയും വന്നിരുന്നു. അതിന്റെ ഭാഗമായി നാളെ മുതൽ മദ്യം വീടുകളിലെത്തിക്കാൻ മുംബൈ തയ്യാറായിട്ടുണ്ട്. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇതിനെ സംബന്ധിച്ചുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ മുംബൈയിലെ ധാരാളം സ്ഥലങ്ങളിൽ ഇപ്പോഴും കൊറോണ വ്യാപനം തീവ്രമായി പടരുന്നതുകൊണ്ട് അത്തരം പ്രദേശങ്ങൾ ഈ പദ്ധതിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ബിഎംസി മേധാവി ഇക്ബാൽ സിംഗ് ചഹാൽ കഴിഞ്ഞദിവസം മദ്യവിൽപ്പനയെപ്പറ്റി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. പെർമിറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് മദ്യം വിൽക്കാനുള്ള അനുമതിയുള്ളൂവെന്ന് ഇതിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇത്തരം മദ്യശാലകൾക്ക് കൗണ്ടറുകളിൽ മദ്യം വിൽക്കാൻ സാധിക്കുകയില്ല. കൺടെയിൻമന്റ് സോണുകളിലും മദ്യവില്പന കർശനമായി നിരോധിച്ചിട്ടുണ്ട്. ഞായറാഴ്ച മുതലായിരിക്കും ഹോംഡെലിവറി ആരംഭിക്കുക.
കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിച്ച മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട ഒന്നാണ് വ്യക്തികൾ തമ്മിലുള്ള
സുരക്ഷിത അകലം. ഇത് പാലിക്കാതിരുന്നതിനാലാണ് ഹോംഡെലിവറിയായി മദ്യം എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ആരംഭിച്ചത്.സംസ്ഥാന എൈക്സസ് വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പെർമിറ്റ് ലഭിക്കുന്നവർക്ക് മാത്രമേ ഇത്തരത്തിൽ മദ്യം വാങ്ങാൻ അനുമതിയുള്ളൂ. മദ്യം ലഭിക്കുന്നതിനായി വെബ്സൈറ്റിലൂടെയോ, ഫോൺ ചെയ്തോ,വാട്സാപ്പ് വഴിയോ ഓർഡർ നൽകാവുന്നതാണ്.
image courtesy: Mumbailive.com