വേഗത കുറയ്ക്കാന്‍ വേണ്ടി എല്ലായ്‌പോഴും ക്ലച്ച് ചവിട്ടുന്ന ശീലം കാറിന്റെ ആരോഗ്യത്തെ ബാധിക്കും. കൂടാതെ പിന്നിലും വശങ്ങളിലും സഞ്ചരിക്കുന്ന മറ്റു കാറുകളിലും ഈ ശീലം ആശയക്കുഴപ്പം സൃഷ്ടിക്കും. ക്ലച്ച് ചവിട്ടേണ്ടത് എപ്പോഴെല്ലാം?
ക്ലച്ച് ഉപയോഗിക്കുന്നതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് എഞ്ചിന്റെയും ഗിയര്‍ബോക്‌സിന്റെയും ആരോഗ്യം. ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം ക്ലച്ച് അമര്‍ത്തുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതു തെറ്റാണ്.
ആമസോണിൽ വൻ വിലക്കുറവിൽ കിടിലൻ ഓഫറുകൾ വാങ്ങുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
കാര്‍ നിര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ സഞ്ചരിക്കുന്ന ഗിയറില്‍ തന്നെ ബ്രേക്ക് ആദ്യം പതിയെ ചവിട്ടുക. ഈ അവസരത്തില്‍ പൊടുന്നനെ താഴ്ന്ന ഗിയറിലേക്ക് കടക്കരുത്. ആര്‍പിഎം നില താഴുന്നത് വരെ ബ്രേക്കില്‍ ചവിട്ടി തുടരുക.ആര്‍പിഎം നില കുറഞ്ഞെന്ന് കണ്ടാല്‍ ക്ലച്ച് ചവിട്ടി താഴ്ന്ന ഗിയറിലേക്ക് കടക്കാം. ഉദ്ദാഹരണത്തിന്, മുന്നില്‍ സിഗ്നല്‍ നിറം ചുവപ്പെങ്കില്‍ ആദ്യം ബ്രേക്ക് ചവിട്ടി കാറിന്റെ വേഗത കുറയ്ക്കണം.
ഫ്ലിപ്കാർട്ടിലെ ഇന്നത്തെ ഓഫറുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വേഗത തെല്ലൊന്നു കുറഞ്ഞാല്‍ ക്ലച്ചമര്‍ത്തി മൂന്നില്‍ നിന്നും രണ്ടിലേക്ക് ഗിയര്‍ മാറുക.തുടര്‍ന്ന് ക്ലച്ച് പൂര്‍ണമായും വിട്ടതിന് ശേഷം വീണ്ടും ബ്രേക്ക് ചവിട്ടണം. കാര്‍ പൂര്‍ണമായും നിശ്ചലമാകുന്നതിന് തൊട്ടുമുമ്പ് ആര്‍പിഎം നില കുറഞ്ഞെന്ന് കണ്ടാല്‍ ക്ലച്ച് ചവിട്ടി താഴ്ന്ന ഗിയറിലേക്ക് കടക്കാം.
ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ക്ലച്ചമര്‍ത്തുന്ന ശീലം ക്ലച്ച് ബെയറിംഗിനെ ബാധിക്കും. പൂര്‍ണമായും നില്‍ക്കുന്നതിന് തൊട്ടുമുമ്പ് ക്ലച്ച് അമര്‍ത്താന്‍ വിട്ടുപോയാല്‍ കാര്‍ ‘കുത്തി’ നില്‍ക്കാന്‍ സാധ്യത കൂടും.
റീചാർജ് ചെയ്യൂ 50% ക്യാഷ് തിരികെ നേടൂ..റീചാർജ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇൻഫോ കടപ്പാട് :one india malayalam