നിലവിൽ ഹൈകോടതി വിധി അനുസരിച്ചുബൈക്ക് മോഡിഫിക്കേഷൻ നിയമവിരുദ്ധമാണ്.ഇങ്ങനെ ചെയ്‌താൽ വാഹനത്തിന്റെ രെജിസ്ട്രേഷൻ വരെ റദ്ദാക്കാം.എന്നാൽ ഇന്നത്തെ യുവത്വം ഇതൊക്കെ കാറ്റിൽ പറത്തി ആണ് ബൈക്കുകളിൽ മോഡിഫിക്കേഷനുകൾ നടത്തുന്നത്.ഇതിൽ പ്രധാനം ആണ് ബൈക്കിന്റെ സൈലന്സര് മാറ്റി നല്ല ശബ്ദം ഉള്ള സൈലസർ വെക്കുക എന്നത്.
ഇത്തരത്തിൽ വലിയ ശബ്ദം ഉള്ള ബൈക്കുകളിൽ പോകുമ്പോൾ ആൾക്കാരുടെ ശ്രദ്ധ പിടിച്ചെടുക്കാൻ പറ്റും എന്നതാണ് യുവാക്കളെ ഇതിലേക്ക് തിരിക്കുന്നത്.ഇത്തരത്തിൽ സൈലന്സര് മാറ്റി സ്ഥാപിച്ചു നല്ല ശബ്ദമുള്ള ബുള്ളറ്റുകളിൽ യാത്ര പോകുന്ന യുവാക്കളുടെ എണ്ണവും വർധിച്ചു വരുന്നു.മോട്ടോർ വാഹന വകുപ്പ് ഇതിനു തടയിടാൻ ഒരുങ്ങി കഴിഞ്ഞു.ചെക്കിങ്ങിൽ ഇത്തരത്തിലുള്ള ബുള്ളറ്റുകൾ പിടിച്ചാൽ സൈലന്സര് അവിടെ വെച്ച് തന്നെ അഴിച്ചെടുത്തു നശിപ്പിക്കുകയോ ,വാഹനം പിടിച്ചെടുത്തു രെജിസ്ട്രേഷൻ റദ്ദാക്കി പിഴ ചുമത്തുകയോ ആണ് നിലവിൽ ചെയ്തു കൊണ്ടിരിക്കുന്നത്.
ഇതിനു പുറമെ ഇത്തരത്തിൽ സൈലന്സര് മാറ്റി സ്ഥാപിച്ചു യാത്ര ചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റും എത്തിക്കഴിഞ്ഞു.വാഴച്ചാൽവഴി ഇത്തരത്തിൽ മാറ്റം വരുത്തിയ സൈലന്സര് ഉള്ള ഇരു ചക്ര വാഹനങ്ങൾ കടത്തി വിടുകയില്ല എന്ന് വാഴച്ചാൽ DFO ഉത്തരവിറക്കി.
ഇത്തരത്തിൽ വലിയ ശബ്ദത്തിൽ ഉള്ള ഇരു ചക്ര വാഹങ്ങൾ കടന്നു പോകുമ്പോൾ മനുഷ്യരായ നമുക്ക് തന്നെ വലിയ ബുദ്ധിമുട്ട് ആണ്..അപ്പോൾ ഈ ശബ്ദവുമായി കാട്ടിലെ വഴികളിലൂടെ പോകുമ്പോൾ മൃഗങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പ്രതേകിച്ചു പറയേണ്ടതില്ലലോ..എന്തായാലും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഈ തീരുമാനം സ്വാഗതാർഹം ആണ്.