Advertisement
സോഷ്യൽ മീഡിയ

പ്രവാസികള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത, ലെവി സംഖ്യ 80 ശതമാനവും തിരിച്ച് നല്‍കുന്നു

Advertisement

പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കേരളാ കൌമുദിയില്‍ വന്ന വാര്‍ത്ത കൂടി ചുവടെ കൊടുക്കുന്നു.

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശത്തെ തൊഴിലാളികൾക്ക് അവരുടെ ലെവി സംഖ്യ 80 ശതമാനം തിരിച്ചു നൽകുന്നു.

വിദേശികളുടെ ലെവി ഉൾപ്പെടെ ഒമ്പത് ഇനം സർക്കാർ ഫീസുകൾ നൽകാനാണ് സൗദിയിലെ മന്ത്രാലയ സമിതി തീരുമാനിച്ചത്.

മുൻശഅത്ത് വഴി സംഖ്യ കിട്ടാൻ ഓൺലെെനായി അപേക്ഷിക്കേണ്ടതാണ്. ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് മുൻശഅത്ത് ഈ ആനുകൂല്യം നൽകുന്നത്.

ലെവിക്ക് പുറമെ ചേമ്പർ രജിസ്ട്രേഷൻ ഫീസ്,​ സി.ആർ തുറക്കുന്നതിന് ചെലവായ ഫീസ്,​ ട്രേഡ് മാർക്ക് റജിസ്ട്രേഷൻ,​ലൈസൻസ് ഫീസ് തുടങ്ങിയ ഒമ്പത് ഫീസുകളാണ് സർക്കാർ തിരിച്ചു നൽകുന്നത്.

ഇതില്‍ ലെവി ഒഴിച്ചുള്ളതെല്ലാം മുഴുവനായും തിരിച്ചുനൽകുന്നതാണ്. സ്ഥാപനം മൂന്ന് വർഷത്തിനകം സ്ഥാപിച്ചതായിരിക്കുക, ​സ്ഥാപന ഉടമ സ്വദേശിയായിരിക്കുക, 2016 ജൂൺ ഒന്നിന് മുമ്പ് ഓപ്പറേഷൻ ആരംഭിക്കാതിരിക്കുക, 60 ശതമാനത്തിലധികം ഓഹരികൾ പുറത്ത് നൽകാതിരിക്കുക തുടങ്ങിയവയാണ് ഫീസുകൾ തിരിച്ചുകിട്ടാനുള്ള നിബന്ധന.

2021 വരെയാണ് ഫീസുകൾ തിരിച്ച് നൽകപ്പെടുക. നിബന്ധന പൂർത്തീകരിക്കാത്ത അപേക്ഷകൾ തള്ളപ്പെടുമെന്ന് അറിയിച്ചു. തള്ളപ്പെടുന്നവ 30 ദിവസത്തിനകം വിയോജിപ്പ് പ്രകടിപ്പിച്ച് തിരിച്ചയക്കാവുന്നതാണ്.

കുടുതൽ വിവരങ്ങൾ https://esterdad.monshaat.gov.sa/Home/FQ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Advertisement
Advertisement