വിദേശത്ത് ജോലി നോക്കുന്നവർക്ക് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ എന്ന കടമ്പ ഒഴിവാക്കാനാവാത്തത് ആണ്. വിദേശത്തു ജോലിക്കായി പോകാനൊരുങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാവും പലപ്പോഴും ഒരോ മലയാളികളും സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിനെക്കുറിച്ച് അറിയുന്നത് തന്നെ! പിന്നെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ചോദിക്കലാവും, ആകെ ഒരു പരക്കം പാച്ചിലായിരിക്കും.പലപ്പോഴും സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി കിട്ടുവാൻ കാല താമസം എടുത്തിരുന്നു.
സൗദിയിലേക്ക് പോകുന്ന പ്രവാസികളുടെ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ നോർക്ക റൂട്ട്സ് വഴി അറ്റസ്റ്റ് ചെയ്യാം.നേരത്തെ ഡൽഹി ,മുബൈ വഴി ആയിരുന്നു അറ്റസ്റ്റ് ചെയ്തിരുന്നത് ഇത് കുറെ കാല താമസം നേരിട്ടിരുന്നു.എന്നാൽ ഇനി മുതൽ നോർക്ക വഴി സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാം.നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജൺ ഓഫീസുകൾ വഴിയായിരിക്കും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ലഭിക്കുക.
കേരളത്തിലെ സർവ്വകലാശാലകളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണ് നോർക്ക വഴി അറ്റസ്റ്റ് ചെയ്യുന്നത്. നിലവിൽ അറ്റസ്റ്റേഷന് വേണ്ടി ഉദ്യോഗാർത്ഥികൾ സ്വകാര്യ ഏജൻസികളെയോ സൗദി എംബസിയെയോ സമീപിക്കണമായിരുന്നു.എന്നാൽ സൗദി എംബസിയുമായുള്ള നോർക്കയുടെ പുതിയ കരാർ നിലവിൽ വന്നതോടെ കേരളത്തിൽ നിന്നും തന്നെ നോർക്ക റൂട്ട്സ് വഴി അറ്റസ്റ്റേഷൻ ചെയ്യാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്.