സുരേഷ് ഗോപിയെപോലെ പോലീസാകാന്‍ കൊതിച്ചു ഡിഐജി ആയും SI ആയും തട്ടിപ്പ് നടത്തിയ തൃശൂർ സ്വദേശി പിടിയിൽ.ദീപികന്യൂസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന തട്ടിപ്പ് കഥയാണ് നടന്നത്.
പതിനേഴാം വയസിൽ ആദ്യ വിവാഹം.ഭാര്യയയും കുഞ്ഞുമായി ലോഡ്ജിൽ മുറി വാടകടക്ക് എടുത്തു.പോലീസ് ആവാൻ ഉള്ള യുവാവിന്റെ ആഗ്രഹവും കഷ്ട്ടപാടും ഒക്കെ കണ്ട ലോഡ്ജ് ഉടമ വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു നൽകി.ഒടുവിൽ യുവാവ് തനിക്ക് IPS സെലക്ഷൻ കിട്ടി എന്ന് തെറ്റിദ്ധരിപ്പിച്ചു..ട്രെയിനിങ്ങിനു പണമായും,ജീപ്പും പിസ്റ്റളും ഒക്കെ വാങ്ങി നൽകി.അമളി പറ്റിയ ലോഡ്ജ് ഉടമ ഒരു റിട്ടയേർഡ് ഗവർമെന്റ് ഉദ്യോഗസ്ഥൻ ആണ്.
പരിചചയപെട്ട യുവാവിന്റെ പെങ്ങളെ DIG എന്ന വ്യാജേന വിവാഹ വാഗ്ദാനം നൽകി.കോടതി സുഹൃത്തിനു അഞ്ചു ലക്ഷം രൂപക്ക് ഗവർമെന്റ് ജോലി വാഗ്‌ദനാം നൽകി.DIG മരുമകന്റെ വിവരം നാട്ടുകാർ അറിഞ്ഞതോടെ ആണ് സംഭവം പുറത്തറിഞ്ഞത്..
എസ്.ഐ. ചമഞ്ഞ് ചേര്‍പ്പില്‍ ഒരാളെ ഭീഷണിപ്പെടുത്തി പണം കൈപറ്റിയിരുന്നുവെന്ന് പ്രതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ സ്‌റ്റേഷനില്‍ വെച്ച് ശാരീരാകാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിയെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണുത്തി എസ്.ഐ: പി.എം.രതീഷിന്റെയും ഷാഡോ പോലീസ് എസ്.ഐ: ഗ്‌ളാഡ്സ്റ്റന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സിറ്റിപോലീസ് കമ്മീഷ്ണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിര്‍ദേശമനുസരിച്ചാണ് അന്വേഷണം നടത്തിയത്.