നിങ്ങളുടെ കൊളസ്‌ട്രോൾ കുറക്കണോ ഡോക്ടർ നൈലയുടെ ഒറ്റമൂലി പ്രയോഗിക്കൂ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്ട്രോള്‍ കൂടിയേ തീരൂ. കൊഴുപ്പും പ്രോട്ടീനുമാണ് കൊളസ്ട്രോളിലെ പ്രധാന ഘടകങ്ങള്‍. ചര്‍മത്തില്‍ നിന്ന് അധികജലം ആവിയായി പോകാതിരിക്കാന്‍ സഹായിക്കുന്നത് കൊളസ്ട്രോള്‍ പാളിയാണ്. കോശ ഭിത്തികള്‍ ഉറപ്പോടെ നിലനിര്‍ത്തുന്നതോടൊപ്പം കോശത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനും കൊളസ്ട്രോള്‍ ആവശ്യമാണ്.
ജീവകം ഡി, സ്ത്രീ ഹോര്‍മോണുകള്‍, പുരുഷ ഹോര്‍മോണുകള്‍, അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്നുത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിനും കൊളസ്ട്രോള്‍ അനിവാര്യമാണ്. ആഹാരത്തിലെ കൊഴുപ്പ് ഘടകങ്ങളെയും ജീവകങ്ങളെയും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതും കൊളസ്ട്രോളാണ്..