Advertisement
സോഷ്യൽ മീഡിയ

തെറിവിളിക്കുന്ന സംഘികൾക്ക് മറുപടിയുമായി സുനിത

Advertisement

തെറിവിളിക്കുന്ന സംഘികൾക്ക് മറുപടിയുമായി സുനിത.ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ വഴി ആണ് സുനിത ദേവദാസ് മറുപടി നൽകിയിരിക്കുന്നത്.സംഘികൾ മറക്കാതെ കാണണേ എന്ന തലേകെട്ടോടു കൂടി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ പൂർണ രൂപം താഴെ വായിക്കാം.

സോഷ്യൽ മീഡിയയിൽ സംഘികൾ സ്ത്രീകളെ സ്ത്രീ ജനനേന്ദ്രിയത്തിന്റെയോ ലൈംഗികാവയവത്തിന്റെയോ പേര് ഉപയോഗിച്ച് തെറി വിളിക്കുന്നതിന്‌ പിന്നിലെ മനഃശാസ്ത്രം എന്ത്? “ലൈംഗികതയെയും സ്ത്രീ ശരീരത്തെയും അവന് പേടിയാണ്. ഉണര്‍ന്നു കഴിഞ്ഞ സ്ത്രീശരീരത്തെ പുരുഷന്‍ വല്ലാതെ പേടിക്കുന്നു. എല്ലാ മതങ്ങളും എല്ലാ സമൂഹവും സ്ത്രീയെ അടിച്ചമര്‍ത്തുന്നതിന്റെ അടിസ്ഥാനകാരണം ഇതാണ്. തുടര്‍ച്ചയായി പല ലൈംഗികമൂര്‍ച്ഛകളനുഭവിക്കാന്‍ ശേഷിയുളളതാണ് സ്ത്രീ ശരീരം. എന്നാല്‍ പുരുഷ ശരീരത്തിന് ജൈവപരമായി ഈ കഴിവില്ല. ഒരു വേഴ്ചയ്ക്കു ശേഷം അവന്‍ വല്ലാതെ തളര്‍ന്നു പോകുമ്പോഴും സ്ത്രീ ശരീരം അടുത്ത അങ്കത്തിന് സജ്ജമാണ്. സുന്ദരമായ കല്‍പനയാണത്. പലരും പക്ഷേ ഓര്‍ക്കാനിഷ്ടപ്പെടാത്ത അനുഭവവും.” ശാരീരികമായ പ്രത്യേകതകളെ കഴിവുകേടായി വ്യാഖ്യാനിച്ച് സ്ത്രീയെ പീഡിപ്പിക്കുകയാണ് പുരുഷന്‍.”- ഓഷോ പറഞ്ഞതാ അതെ നിങ്ങൾക്ക് സ്ത്രീകളെ ഭയമാണ്. അതാണ് നിങ്ങളെ കൊണ്ട് ഇത്തരം തെറികൾ വിളിപ്പിക്കുന്നത്. ഇനിയെങ്കിലും നിർത്തിക്കൂടെ മ മ മ … അല്ലെങ്കിൽ വേണ്ട സംഘികളെ.

 

പോസ്റ്റിനെ പറ്റി One ഇന്ത്യ മലയാളം തയ്യാറാക്കിയ വീഡിയോ കാണാം താഴെ

Advertisement
Advertisement