Advertisement
ഇന്റര്‍നെറ്റ്

ഡബ്‌സ്‌ മാഷിൽ വിസ്മയം തീർത്ത് നാസിൽ നൗഷാദ്

Advertisement

ഇന്ന് ട്രെൻഡിങ് കേരളയുടെ സോഷ്യൽ മീഡിയ ക്യാറ്റഗറിയിലൂടെ നമ്മൾ പരിചയപ്പെടുന്നത് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നാസിൽ നൗഷാദിനെ ആണ്.നാസിൽ നൗഷാദ് സോഷ്യൽ മീഡിയ ക്യാറ്റഗറിയിലൂടെ നിങ്ങളുടെ മുൻപിൽ എത്തുവാൻ കാരണം നാസിൽ ചെയ്ത ഡബ്‌സ്മാഷ് വീഡിയോകൾ ആണ്.ഇതിനോടകം നൂറുകണക്കിന് വീഡിയോകൾ മ്യൂസിക്കലി ഡബ്‌സ്മാഷ് പോലുള്ള പ്ലാറ്റ് ഫോമുകളിലായി നാസിൽ ചെയ്തു കഴിഞ്ഞിരിക്കുന്നു.പലതും പല പേജുകൾ വഴിയും യൂട്യൂബ് ചാനലുകൾ വഴിയും ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.കഴിഞ്ഞ ദിവസം ചെയ്ത വാത്സല്യം ഡബ്‌സ്‌ മാഷിലൂടെ ആണ് നാസിൽ ഞങ്ങൾക്ക് മുന്നിൽ എത്തുന്നത്.ഈ ഡബ്‌സ്‌ മാഷ് ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആൾക്കാർ കണ്ടു കഴിഞ്ഞു.ആ വീഡിയോ താഴെ നൽകുന്നു.

പലരും ഇത് പോലുള്ള വീഡിയോകൾ ചെയ്തു യൂട്യൂബ് വഴി പണം നേടുമ്പോൾ അവിടെയും വിത്യസ്ഥനാവുകയാണ് നാസിൽ.വീഡിയോ ചെയ്തു പൈസ ഉണ്ടാക്കുക എന്നത് ഇതുവരെ തന്റെ ലക്ഷ്യമല്ല.സമയം കിട്ടുമ്പോൾ ഒരു തമാശക്കായി ചെയ്തു തുടങ്ങിയതാണ് ഇതൊക്കെ.ഇപ്പോൾ ഏറ്റവും മികച്ച ഒരു വിനോദ ഉപാതി ആണ്.ചെയ്യുന്ന വീഡിയോകൾ മുഴുവൻ അതാത് പപ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്.അതിൽ കൂടുതൽ ഇഷ്ടം തോന്നിയ കുറച്ചു വീഡിയോകൾ ഫേസ്ബുക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.

ചെയ്യുന്ന വീഡിയോകൽ പെഫെക്ട് ആയി ചെയ്യുക എന്നതാണ് നാസിലിന്റെ ശൈലി.ചെയ്യുന്ന വീഡിയോയുടെ സാഹചര്യം അനുസരിച്ചു മേക്കപ് ചെയ്യുക ,യോജിച്ച വസ്ത്രം തിരഞ്ഞെടുക്കുക എന്നതൊക്കെ നാസിൽ ചെയ്യുന്ന വീഡിയോകളുടെ പ്രതേകത ആണ്.

നാസിൽ ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോകൾ കാണുവാൻ >> നാസിൽ

 

 

Advertisement
Advertisement