കേരളത്തിലേക്ക് വരുന്ന വിദേശ പണത്തിൽ ഭൂരിഭാഗവും വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.നല്ല സാലറി കിട്ടി നല്ല ഒരു ജീവിതം കെട്ടിപ്പടുത്താൻ എല്ലാവരും സ്വപ്നം കാണുന്നത് ഗൾഫിൽ ഒരു ജോലി ആണ്.ഈ സ്വപ്നത്തിനു തിരിച്ചടി കിട്ടുന്ന രീതിയിൽ ആണ് ഇപ്പോൾ വരുന്ന വാർത്തകൾ.ദുബൈയിൽ കഴിഞ്ഞ 10 വർഷത്തിനിടെ ജോലികളുടെ എണ്ണം കുറയുന്നതയായി ആണ് റിപ്പോർട്ടുകൾ.
ദുബായ് യിലെ എണ്ണ മേഖല ഒഴികെ സ്വകാര്യ ,മൊത്ത വില്പന ,ചില്ലറ വില്പന ,നിർമാണ മേഖല യിലൊക്കെ ഇടിവ് രേഖപ്പെടുത്തി .പല കമ്പനികളിലും തൊഴിലാളികളെ കുറക്കുവാനും ആരംഭിച്ചിട്ടുണ്ട്.ഗൾഫ് മേഖലയിൽ ഉടനീളം പ്രതിസന്ധി രൂക്ഷമാണ്.ദുബായ് യിലെ യാത്ര ടൂറിസം മേഖലയിൽ കഴിഞ്ഞ ജനുവരിയിൽ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.
ദുബൈയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എൻബിഡി ,യുണൈറ്റഡ് അറബ് എമിറേറ്റുകളിലെ ആയിരകണക്കിന് തൊഴിലവസരങ്ങൾ വെട്ടി കുറച്ചിരുന്നു.കൊറോണ വൈറസ് ഭീതി ലോജിസ്റ്റിക് ,ടൂറിസം മേഖലയെ ശക്തമായി തന്നെ ബാധിക്കുവാനിടയുണ്ട്.
സർക്കാർ 2019 അവസാനം പ്രസിദ്ധീകരിച്ച സർവേയിൽ ദുബായ് ലെ തൊഴിലവസരങ്ങൾ വരുന്ന ഒരു വർഷത്തിനുള്ളിൽ മെച്ചപ്പെടും എന്നാണ് കണ്ടെത്തൽ.