Advertisement
സോഷ്യൽ മീഡിയ

ഗൾഫിലേക്ക് അമിത ചാർജ് നടപടി

Advertisement

കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കൊച്ചി അടച്ചതിനാല്‍ ബാംഗ്ലൂരില്‍ നിന്നും മറ്റും ഗള്‍ഫിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിലപ്പെടുത്തിയിരുന്നു. കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയെ വ്യോമയാന മന്ത്രാലയം അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക് പേജിലൂടെ പൊതു ജനങ്ങളിലേക്ക്അറിയിച്ചു.

Advertisement
Advertisement