Advertisement
വാർത്ത

കൊവിഡ് രോഗികൾ കൂടുന്നു , പുതിയ ഉത്തരവിറക്കി ഡല്‍ഹി

Advertisement

കൊവിഡ് രോഗികൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ പുതിയ നിയമ നപടികളുമായി ഡൽഹി സർക്കാർ.കോവിഡുമായി ബന്ധപ്പെട്ട് ഉള്ള നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുവാൻ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ് ഇറക്കി.ഡൽഹിയിൽ 2134 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 57 പേര്‍ മരിക്കുകയും ചെയ്തു.ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ കനത്ത വിമർശനം ആണ് കേന്ദ്ര ഗവര്മെന്റിനുള്ളത്.

ആദ്യം നിബന്ധനകള്‍ ലംഘിച്ചാല്‍ 500 രൂപയും വീണ്ടും ആവര്‍ത്തിച്ചാല്‍ ആയിരം രൂപയും ആണ് പിഴ ചുമത്തുക.ഇന്ത്യയിൽ കോവിഡ് രോഗികൾ അതിവേത്തിൽ ഉയരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഡൽഹി.ഡൽഹിയിൽ ആകെ കൊവിഡ് മരണം 1271 ആണ്. 22742 പേരാണ് നിലവിൽ കോവിഡ് ബാധിച്ചു ഡൽഹിയിൽ ചികിത്സയിൽ ഉള്ളത്.241 തീവ്ര ബാധിത മേഖലകൾ ആണ് നിലവിൽ ഡൽഹിയിൽ ഉള്ളത്.

Advertisement
Advertisement