കേരളത്തിലെ ആരോഗ്യ മേഖല അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു.നിപ്പ മുതൽ കൊറോണ വരെ യുള്ള രോഗങ്ങളെ മികച്ച രീതിയിൽ ആണ് കേരളത്തിലെ ആരോഗ്യ മേഖല കൈകാര്യം ചെയ്തത്.രോഗം ബാധിച്ച രോഗി ആശുപത്രിയിൽ നിന്നും രോഗം ഭേദം ആയി മടങ്ങി എന്നതിൽ ഉപരി അതിന്റെ വ്യാപനം തടയുന്നതിൽ കേരളം മറ്റു രാജ്യങ്ങൾക്ക് മാതൃക ആണ്.
ബിബിസി യിൽ കൊറോണയുമായി ബന്ധപെട്ടു നടന്ന ഒരു ചർച്ചയിൽ ആണ് കേരളത്തിലെ ആരോഗ്യ മേഖല പരാമര്ശിക്കപ്പെട്ടത്.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ആരോഗ്യ മേഖലയിൽ ഒട്ടെറെ മുൻപന്തിയിൽ ആണ് കേരളം.രോഗത്തെ കണ്ടെത്തുവാനുള്ള ശേഷിയും പൊതു ആരോഗ്യ മേഖലകളിലെ കാര്യക്ഷമമായ ഇടപെടലുകളും കൊണ്ടാണ് ഇത് സാധ്യമാകുന്നത്.
കൊറോണക്ക് നിലവിൽ മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല.കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 3 കൊറോണ കേസുകളിൽ മൂന്നും രോഗം ഭേദമായി ഡിസ്ചാർജ് ചെയ്യപ്പെട്ടു.കേരളത്തിൽ ആശുപത്രികൾ കൂടാതെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്തു.പൊതു ജനം ആദ്യം ചെല്ലുന്നത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആകും.ഇത് വഴി രോഗം വേഗത്തിൽ കണ്ടെത്തുവാനും ട്രാക്ക് ചെയ്യുവാനും സാധ്യമാകുന്നു.