കായലും ഹൌസ് ബോട്ടും ഒക്കെ ആണ് ആലപ്പുഴയുടെ ഭംഗി.കേരളത്തിലെ ടൂറിസം എടുത്താൽ ആദ്യം തന്നെ വരുന്നതും ആലപ്പുഴ കായലും വള്ളങ്ങളും ഒക്കെ ആണ്.ശരിക്കും ഒരിക്കൽ എങ്കിലും എക്‌സ്‌പ്ലോർ ചെയ്യേണ്ട ഒന്നാണ് ആലപ്പുഴ കായലിൽ കൂടി ഉള്ള യാത്ര.
പലപ്പോഴും ഇതിനു വെല്ലുവിളി ആകുന്നത് ഹൌസ് ബോട്ടിന്റെ ചാർജ് ആണ്.എന്നാൽ ഓഫ് സീസണിൽ ചീപ്പ് റേറ്റിൽ ഹൌസ് ബോട്ട് ലഭിക്കും.ഞങ്ങൾക്ക് കിട്ടിയ റേറ്റ് 6000 രൂപക്ക് ഏഴു പേർക്ക് രാവിലെ 11 മുതൽ 5 വരെ എന്നതാണ്.വെൽകം ഡ്രിങ്ക്,ഉച്ചക്ക് കരിമീൻ ചിക്കൻ കറി ഉൾപ്പെടുന്ന ലഞ്ച് ,വൈകിട്ട് ചായയും സ്നാക്ക്‌സും അടങ്ങുന്നത് ആണ് പാക്കേജ്.നവംബർ ഡിസംബർ ജനുവരി ഏപ്രിൽ മെയ് മാസങ്ങൾ സീസൺ ആണു.ഇതൊഴികെ ഉള്ള ദിവസങ്ങളിൽ ചെന്നാൽ നിങ്ങൾക്ക് ചീപ്പ് റേറ്റിൽ ഹൌസ് ബോട്ട് ലഭിക്കും.
ഒരു കാര്യം ശ്രദ്ധിക്കുക ഇടനിലക്കാർ ഇല്ലാതെ രാവിലെ നേരിട്ട് പോയി ബോട്ട് എടുക്കുന്നത് ആവും നല്ലത്.ഇല്ലെങ്കിൽ ഇടനിലക്കാരുടെ കമ്മീഷൻ കൂടി നിങ്ങളുടെ കയ്യിൽ നിന്നും ചിലപ്പോൾ പോയേക്കാം.
കൂടുതൽ റേറ്റുകളും പാക്കേജുകളും താഴെ നൽകുന്നു.
1. Overnight പാക്കേജ് – രാവിലേ 11.30 മുതൽ അടുത്ത ദിവസം രാവിലേ 8.30 വരെ ലഞ്ച്, tea സ്നാക്ക്സ്, ഡിന്നർ, ബ്രേക്ഫസ്റ് ഉൾപ്പെടെ..
5 ആളുകൾക്ക് 2 room ബോട്ട് 8500/- മുതൽ ലഭ്യമാണ് ( off സീസൺ working days charge).സീസൺ അവധി ദിവസങ്ങളിൽ ചാർജ് വ്യത്യാസം ഉണ്ടാകും..
2. ഡേ ട്രിപ്പ് പാക്കേജ് – രാവിലെ 11 മണി മുതൽ വൈകിട്ടു 5 മണി വരെ.. വെൽക്കം ഡ്രിങ്ക്, ലഞ്ച്, Tea സ്നാക്ക്സ് ഉൾപ്പെടെ. 6 മണിക്കൂർ ബോട്ടിൽ. 30 നു മുകളിൽ ആളുകൾ ഉണ്ടെങ്കിൽ ഒരാൾക്ക് 600/- രൂപ നിരക്കിൽ പരമാവധി 150 ആളുകൾക് വരെ പോകാം. (off സീസൺ working days charge).സീസൺ അവധി ദിവസങ്ങളിൽ ചാർജ് വ്യത്യാസം ഉണ്ടാകും.)
3. നൈറ്റ് സ്റ്റേ പാക്കേജ് – വൈകിട്ടു 5.30 മുതൽ അടുത്ത ദിവസം രാവിലേ 9 മണി വരെ. ഡിന്നർ ബ്രേക്ഫാസ്റ് ഉൾപ്പെടെ. 5 ആളുകൾക്ക് 6000 രൂപ നിരക്കിൽ 2 room ബോട്ട് വിത്ത് 2 മണിക്കൂർ ക്രൂസ് (off സീസൺ working days charge).സീസൺ അവധി ദിവസങ്ങളിൽ ചാർജ് വ്യത്യാസം ഉണ്ടാകും..)
4 ഷിക്കാരാ ബോട്ട്- ഒരു മണിക്കൂർ 5 ആളുകൾക്ക് 400 രൂപ നിരക്കിൽ, 10 ആളുകൾ വരെ 500 രൂപ, 10 നു മുകളിൽ 600 രൂപ, 20 നു മുകളിൽ 700 രൂപ നിരക്കിൽ (off സീസൺ working days charge).സീസൺ അവധി ദിവസങ്ങളിൽ ചാർജ് വ്യത്യാസം ഉണ്ടാകും)
സഞ്ചാരികൾക്കു വേണ്ടി ഗവണ്മെന്റ് സംരഭം ആയ സീ കുട്ടനാട് ബോട്ടുകൾ രാവിലേ 10.30- 1,
.30, 4. 30 എന്നീ സമയങ്ങളിൽ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും സർവീസ് നടത്തുന്നുണ്ട്. 2.30 മണിക്കൂർ യാത്രക്കു ഒരാൾക്ക് 80/- രൂപ നിരക്കിൽ എല്ലാ ദിവസവും ലഭ്യമാണ്.
NB: ബോട്ടുകളുടെ ആവറേജ് നിരക്കുകൾ ആണു മുകളിൽ കൊടുത്തിരിക്കുന്നത്. സീസൺ അവധി ദിനങ്ങൾ അനുസരിച്ചു വ്യത്യാസം ഉണ്ടാകും.
3 മുറികൾക് മുകളിലേക്ക് ഉള്ള ബോട്ടുകൾക് ഭക്ഷണം ഉൾപ്പെടെ ഒരു ദിവസത്തെ പാക്കേജിന് ഒരു റൂമിനു 4000/- രൂപ എന്നതാണ് വാടക.
പരസ്യങ്ങളിൽ കാണുന്ന ബോട്ട് ഞങ്ങളുടെ പുതിയ 8. Room 10 room ബോട്ടുകളുടേതാണ്.