കുട്ടനാട് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ കടുത്ത പോരാട്ടം നടത്തിയേക്കും . ഗണ്യമായ എണ്ണം ഈഴവ വോട്ടർമാരുള്ള ഒരു നിയോജകമണ്ഡലം എന്ന നിലയിൽ എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനു ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുട്ടനാട് സീറ്റ് അനുവദിച്ചത്.
NDA യ്‌ക്കായി കുട്ടനാട്ടിൽ കഴിഞ്ഞ തവണ 33,000 ത്തിലധികം വോട്ടുകൾ നേടിയ സ്ഥാനാർത്ഥി സുബാഷ് വാസു ഇത്തവണ BDJS നു എതിരാണ് . തന്റെ അടുത്ത സുഹൃത്തും മുൻ സംസ്ഥാന പോലീസ് മേധാവിയുമായ ടി പി സെൻകുമാറിനെ മത്സരരംഗത്തേക്ക് പ്രവേശിപ്പിക്കാൻ ആണ് സുഭാഷ് വാസു ശ്രമിക്കുന്നത്.
ബിഡിജെഎസിന്റെ മുൻ ജനറൽ സെക്രട്ടറി ആയ സുഭാഷ് വാസുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാർ “പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ” കാരണം പുറത്താക്കിയിരുന്നു. ഒരുകാലത്ത് തുഷാറിന്റെയും പിതാവ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്റെയും അടുത്ത സുഹൃത്തായ വാസു അടുത്തിടെ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം അകന്നിരുന്നു. അച്ഛൻ-മകൻ ജോഡിക്കെതിരായ പോരാട്ടത്തിൽ സുബാഷ് വാസുവും , സെൻകുമാറും ഒരുമിച്ചിരുന്നു.
ധൈര്യമുണ്ടെകിൽ സെൻകുമാറിനെതിരെ മത്സരിക്കാൻ വെള്ളാപ്പള്ളിയെ വെല്ലു വിളിച്ചിരിക്കുകയാണ് സുബാഷ് വാസു.10000 വോട്ടുകൾക്ക് മുകളിൽ കുട്ടനാട്ടിൽ സെൻ കുമാർ ജയിക്കും എന്നും സുബാഷ് വാസു പറഞ്ഞു .എന്നാൽ സുബാഷ് വാസുവിന്റെ ഈ പ്രസ്താവനക്ക് എതിരെ പ്രതികരിക്കാൻ ഇല്ലെന്നാണ് സെൻ കുമാർ പ്രതികരിച്ചത്.