ഉപ്പും മുകളിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗ് തുടരുമെന്ന് ഫള്‌വേഴ്‌സ് ടിവി. ഇന്നലെ സംവിധായകനെതിരെ നടി ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് താന്‍ സംവിധായകനെ മാറ്റാതെ ഈ സീരിയലില്‍ തുടരില്ലെന്നും താരം പറഞ്ഞിരുന്നു. ഈ പശ്ചത്താലത്തില്‍ ചാനലിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തിലാണ് ചാനലിന്റെ പ്രതികരണം. നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്‌ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്കിലൂടെ ഫ്‌ളവേഴ്‌സ് ചാനൽ ഇക്കാര്യം ഷെയർ ചെയ്തിട്ടുണ്ട്.എന്നാൽ നിഷ ഉന്നയിച്ച ആരോപണങ്ങളെ പറ്റിയോ നടപടിയെ പറ്റിയോ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.സംവിധായകനെ മാറ്റിയില്ല എങ്കിൽ ഉപ്പും മുളകിൽ അഭിനയിക്കില്ല എന്നു നിഷ പറഞ്ഞിരുന്നു.ഈ അവസ്‌ഥയിൽ സംവിധായകനെതിരേ നടപടി എടുത്തോ ഇല്ലയോ എന്ന് വ്യക്തമാക്കണം എന്നു ആണ് ജനങ്ങൾ ഇപ്പൊ ആവശ്യപ്പെടുന്നത്..