ഈ വിവരം സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കാണ്
Advertisement
സാധാരണനിലയില്‍ ഉപയോഗിക്കുന്ന ഏറെക്കുറെ എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും അമ്പതു ശതമാനത്തിലധികം വിലക്കുറവില്‍ വില്‍ക്കുന്ന പൊതു മരുന്നു വില്‍പനാ കേന്ദ്രങ്ങളാണ് ജന്‍ ഔഷധി. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന മരുന്നു വില്‍പനാ സംവിധാനമാണിത്.
ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന 400 ഇനം ഔഷധങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വില വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിലുള്ള ഔഷധങ്ങങ്ങളാണ് ഇതില്‍ നൂറിലധികവും.
പാരസെറ്റോമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിയ്ക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിറ്റ്റോസോള്‍, റാനിട്രിസോള്‍, കൊളസ്ട്രോളിന് ഉപയോഗിക്കുന്ന ആറ്റ്റോവസ്റ്റാറ്റിന്‍, റോസോവസ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദത്തിനുള്ള റ്റെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭ്യമാണ്. അമ്പത് ശതമാനത്തിലധികം വിലക്കുറവുണ്ട് ഉവിടെ ഈ മരുന്നുകള്‍ക്കൊക്കെയും.
എന്നാല്‍, രോഗികള്‍ ഒരിക്കലും ഈ മരുന്നുകള്‍ തേടിവരാത്ത വിധത്തിലുള്ള പറ്റിക്കല്‍ അരങ്ങേറുന്നത് ഡോക്ടര്‍മാരുടെ കുറിപ്പടിയെഴുത്തിലാണ്.
കേന്ദ്ര സര്‍ക്കാര്‍ അധിഷ്ഠിത മെഡിക്കല്‍ സ്റ്റോറുകള്‍ ആണ് ജന്‍ ഔഷധി. ഇതേ കുറിച്ച് ധാരാളം വാര്‍ത്തകള്‍ whats ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമെല്ലാം കേട്ടിട്ടുണ്ടെങ്കിലും ഒന്നും തന്നെ വിശ്വസിക്കാന്‍ നാം തയ്യാറല്ലായിരുന്നു. കാരണം വാട്സ് ആപ്പിലൂടെ വരുന്നതില്‍ ഏതാണ് സത്യം ഏതാണ് നുണ എന്ന് പറയാന്‍ പറ്റാത്തത് തന്നെയാണ്. വളരെയധികം വിലക്കുറവുള്ള മെഡിക്കല്‍ സ്‌റ്റോറാണിതെന്നും മരുന്നുകള്‍ തുച്ഛമായ വിലയ്ക്ക് കിട്ടുമെന്നും വാട്ട്‌സ്ആപ്പു വഴിയാണ് ആദ്യം പ്രചരിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ബഹുഭൂരിപക്ഷം കാര്യങ്ങളും വിശ്വസനീയമല്ലാത്തതിനാല്‍ അവയെല്ലാം വ്യാജമെന്ന പേരില്‍ തള്ളിക്കളയുകയാണ് ആളുകളുടെ പതിവ്. ഇത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചതെന്ന കാരണത്താല്‍ തള്ളികളഞ്ഞ ഈ വാര്‍ത്തയുടെ സത്യം മനസിലാക്കാനിടയായ ഒരു യുവാവ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച അനുഭവക്കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൊട്ടാകെ പ്രചരിക്കുന്നത്. അത് എന്തെന്ന് നോക്കാം.
ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ മൂന്ന് മുതല്‍ പതിനാല് മടങ്ങ് വരെ വിലക്കുറവ് ജന്‍ ഔഷധി സ്റ്റോറുകളില്‍ ലഭ്യമാണ്. അതേസമയം ബ്രാന്‍ഡ് നാമത്തിലുള്ള മരുന്നുകളുടെ അതേ ഗുണനിലവാരം ഇവയ്ക്കുമുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ഗുളികകളും ആന്റിബയോട്ടിക്കുകളും കുറഞ്ഞ നിരക്കില്‍ ജന്‍ ഔഷധി വഴി ലഭ്യമാകും. നാപ്കിന്‍, ഗ്ലൗസ്, ബഌഡ്ബാഗ്, ഇന്‍ജക്ഷന്‍ സൂചി, തുടങ്ങിയ സര്‍ജിക്കല്‍ ഉപകരണങ്ങളും പകുതി വിലയില്‍ ലഭിക്കും.
പൊതു ജനങ്ങള്‍ക്കുവേണ്ടി ഈ സന്ദേശം എല്ലാവരിലും എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് വിശ്വസിക്കുന്നു. അതിനായി ഷെയര്‍ ചെയ്യുക.
Kozhikode Jan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
Thrissur Jan Aushadhi Store, Room No-19/44/6,Ground Floor,Centre Point,Thrissur, Kerala-680004
Kollam Jan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam, Kerala – 691533
Anagamaly Jan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Centre, Angamaly, Kerala – 683572
Ernakulam Jan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road, Palarivattom, Ernakulam, Kerala-682025
Ernakulam Jan Aushadhi Store, Door No.44/488/ B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala – 682017
Thrissur Jan Aushadhi Store, Jayasree castle. 27/7/B2,Karunakaran Nambiar Road,Aswani Junction, Thrissur, Kerala – 680020
Thrissur Jan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala – 680664
Kollam Jan Aushadhi Store, Mayyanad Road Kottiyam, PO Kollam, Kerala – 691571
Manjeri Jan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala – 676121
Thrissur Jan Aushadhi Store,10/789/5, New No. 16/880, Mannuthy PO, Thrissur, Kerala-680651,
Trivandrum Jan Aushadhi Store, NMC 11/484E, Park View Building Neyyattinkara P.O., Trivandrum, Kerala – 695121
Ernakulam Jan Aushadhi Store, Door No.8/262 A1,North Paravur Muncipality, North Paravur,Ernakulam, Kerala – 683513
Perinthalmanna Jan Aushadhi Store, Opp to Govt Dist Hospital Housing Board Colony Road,Perinthalmanna, Kerala-679322