ആഗ്രഹങ്ങളില്ലാത്ത മനുഷ്യൻ ഉണ്ടായിരിക്കുകയില്ല. ഇതിൽ മിക്കവരും സ്വന്തമായൊരു വീട് വേണം എന്ന് സ്വപ്നം കാണുന്നവരായിരിക്കും. ഇന്നത്തെ കാലത്ത് ചുരുങ്ങിയ ചിലവിൽ അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീട് നിർമ്മിക്കാൻ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ഇതിന് വളരെ ഉപയോഗപ്രദമാകുന്ന ഒന്നാണ് ഇവിടെ അവതരിപ്പിക്കുന്നത്. 3 സെന്റ് സ്ഥലത്ത് അനായാസകരമായി 4BHK ഭവനം എങ്ങനെ പണിയാം എന്നു നമുക്ക് നോക്കാം.
ഒരു വീട് വെക്കുന്നതിനു മുൻപ് നമ്മൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് നിർമ്മാണത്തിന് തിരഞ്ഞെടുക്കേണ്ട സ്ഥലം. കുറഞ്ഞത് 5 സെന്റ് സ്ഥലമെങ്കിലും വേണമെന്നാണ് മിക്കവരുടേയും അഭിപ്രായം . എന്നാൽ ദിവസേന സ്ഥലത്തിന്റെയും, വീട് പണിയുന്നതിന്റെയും ചിലവുകൾ വർധിച്ചുവരുന്ന ഈ കാലത്ത് 3 സെന്റിൽ 1500 ചതുരശ്ര അടിയിൽ എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു വീടു എങ്ങനെ പണിയാമെന്നു നോക്കാം.ഗുണമേന്മയേറിയ വസ്തുക്കൾ തന്നെയാണ് ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
പ്രധാന കവാടം തുറന്ന് നാം എത്തുന്നത് വിശാലമായ ഹാളിലേക്കാണ്. വളരെ കൃത്യതയോടെ തന്നെ ടിവി, ടേബിൾ,സോഫ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. തുടർന്നുവരുന്ന റൂമുകളും അടുക്കളയുമെല്ലാം വളരെ ചിട്ടയോടെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മുകളിലേക്ക് കയറി ചെല്ലുന്നതിനായി സ്റ്റെപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ മനോഹരമാക്കാൻ ഇതിൽ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. പുറത്തുനിന്നും കാണുന്ന ഒരു വ്യക്തിക്ക് വളരെയധികം സൗകര്യങ്ങളോടു കൂടിയ സുന്ദരമായ ഒരു ഭവനമായിരിക്കും ഇത്. 3 സെന്റിൽ ചുരുങ്ങിയ ചിലവിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്കായികൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.