സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസി വരുന്നു.അതാണ് ആഗോഗ്യ സഞ്ജീവനി പോളിസി.വിവിധ കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ വ്യത്യസ്ത സവിശേഷതകളും വിവിധ ആനുകൂല്യങ്ങളും നിങ്ങളെ ആശയക്കുഴപ്പത്തിലാക്കി എന്ന് വരാം.ഇതിനു ഐആർഡിഎഐ ഒരു വഴി കണ്ടെത്തി,അതാണ് ഒരു സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ആയ ആരോഗ്യ സഞ്ജീവനി.
ഇത് വഴി ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് കൂടുതൽ എളുപ്പമാകും എല്ലാ പൊതു, ആരോഗ്യ ഇൻഷുറൻസ് കമ്പനികളോടും ആരോഗ്യ സഞ്ജീവനി എന്ന സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പ്രൊഡക്റ്റ് പുറത്തിറക്കുവാൻ ഐആർഡിഐ നിർദ്ദേശിച്ചു . അടിസ്ഥാന ആരോഗ്യ ആവശ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ആകും ആരോഗ്യ സഞ്ജീവനി.നിങ്ങളുടെ ഇൻഷുറൻസ് കമ്പനി ഇഷ്ടമല്ലെങ്കിൽ എളുപ്പത്തിൽ കമ്പനി പോർട്ട് ചെയ്യുവാനുമുള്ള സൗകര്യം കൂടി ഇതിനോടൊപ്പം ഉണ്ടാകും.
ഉപഭോക്താക്കളുടെ അടിസ്ഥാന ആശുപത്രി ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്റ്റാൻഡേർഡൈസ്ഡ് ഉൽപ്പന്നം ആകണം ആരോഗ്യ സഞ്ജീവനി എന്ന് ഈ പോളിസി അനുശാസിക്കുന്നു, കുറഞ്ഞത് ഒരു ലക്ഷം രൂപ ഇൻഷുറൻസും പരമാവധി 5 ലക്ഷം രൂപയും കോ-പേ 5 ശതമാനവും , റൂം വാടക പരിധി ഇൻഷ്വർ ചെയ്ത തുകയുടെ 2 ശതമാനം വരെ അല്ലെങ്കിൽ 5000 രൂപ, ഏതാണോ കുറവ് എന്നിങ്ങനെ ആയിരിക്കും.
സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ആയതിനാൽ എല്ലാ കമ്പനികളുടെയും സവിശേഷതകൾ ഏതാണ്ട് ഒരു പോലെ ആയിരിക്കും .ഇത് വഴി ഇൻഷുറൻസ് വാങ്ങൽ പ്രക്രിയ എളുപ്പമാകും.കൺഫ്യൂഷൻ കുറഞ്ഞു കിട്ടും. ടേം ലൈഫ് ഇൻഷുറൻസിന് സമാനമായി, പ്രീമിയത്തെ അടിസ്ഥാനമാക്കി ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതും മുമ്പത്തേതിനേക്കാൾ വളരെ എളുപ്പമായിരിക്കും. എന്നിരുന്നാലും, അത്തരം പ്ലാനുകൾ ആരംഭിക്കുമ്പോൾ, ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും സൂക്ഷ്മമായി പരിശോധിക്കുന്നത് മികച്ച ക്ലെയിം മാനേജ്‌മെന്റിന് സഹായിക്കും.