കേരളത്തിലെ എല്ലാ ഭവനരഹിതർക്കും അഞ്ച് വർഷത്തിനുള്ളിൽ സുരക്ഷിതവും മാന്യവുമായ ഭവനം നൽകുക എന്നതാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യം.നമ്മുടെ സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ കണക്കുകൾപ്രകാരം ഭവന രഹിതർ.ഇതിൽ 1.58 ലക്ഷം ഭൂമിയില്ലാത്ത ഭവനരഹിതരുവുമാണ്. ഭൂമിയില്ലാത്ത ഭവന രഹിതർക്കാണ് ലൈഫ് മിഷന്റെ ആനുകൂല്യം ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷനു കീഴിൽ രണ്ട് ലക്ഷം വീടുകളോളം ഇതിനോടകം പൂർത്തിയായി.2017 ൽ ആണ് ലൈഫ് മിഷൻ പദ്ദതിക്ക് തുടക്കമിട്ടത്.വിവിധ പദ്ധതികളിലായി പൂർത്തിയാക്കപ്പെടാതിരുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കലായിരുന്നു ലൈഫിന്റെ ആദ്യഘട്ടം.രണ്ടാം ഘട്ടത്തിൽ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുനൽകും .വീടും സ്ഥലവും സ്വന്തമായി ഇല്ലാത്ത കുടുംബങ്ങൾക്കുള്ള ഭവന സമുച്ഛയ നിർമ്മാണമാണ് മൂന്നാം ഘട്ടം.ഇതിനോടകം തന്നെ ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു.
കുറെ അധികം ആളുകൾക്ക് ഈ പദ്ധതിയിൽ എങ്ങനെ അപേക്ഷിക്കണം എന്ന് പോലും അറിയില്ല.അതിനെ പറ്റി ഉള്ള കൂടുതൽ അറിവുകൾക്ക് ഈ വീഡിയോ കാണൂ.