ലോകത്ത് കൊവിഡ് മരണം 4.08 ലക്ഷം,ജാഗ്രത തുടരണമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കൊവിഡ് മരണം 4.08 ലക്ഷം.കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ് ബാധിച്ചു മരിച്ചത് 3,147 പേര്‍.കൊവിഡ് ബാധിച്ചവരുടെ എണ്ണം 71.93 ലക്ഷമായി ഉയര്‍ന്നു.അമേരിക്കയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 20.26 ലക്ഷമായി. 1.13 ലക്ഷം പേർ രോഗം ബാധിച്ചു മരിച്ചു.കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിപ്പ്.
ലോകത്ത് രോഗം ബാധിച്ചവരിൽ 35.30 ലക്ഷം ആളുകളുടെ രോഗം ഭേദമായി എന്നാണ് റിപ്പോർട്ട് .അതെ സമയം ഏഷ്യയില്‍ കോവിഡ് മരണം 35000 കടന്നു.ബ്രസീലിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് . 813 പേരാണ് ബ്രസീലിൽ ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ബ്രസീലിലെ ആകെ മരണം 37,312 ആയി ഉയര്‍ന്നു.ഇന്നലെ ചൈനയില്‍ വെറും നാലുപേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയിൽ 83,040 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചു 4,634 പേര്‍ മരിച്ചിരുന്നു.റഷ്യയില്‍ 4.76 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 5971 പേര്‍ മരിച്ചു.ലോകത്ത് രോഗികളുടെ പ്രതിദിന വര്‍ധന ഇപ്പോള്‍ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന.