അൻപത്തെട്ടാം വയസ്സിൽ മാതൃദിനത്തിൽ അമ്മയാകാൻ ഭാഗ്യം ലഭിച്ചു ഷീല

മാതൃദിനത്തിൽ തൻ്റെ അമ്പത്തിയെട്ടാം വയസ്സിൽ അമ്മയാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷത്തിൻ്റെ നിറവിലാണ് ഷീലയും ഭർത്താവ് ബാലുവും. രണ്ടുപേരും റിട്ടയർമെൻ്റ് ജീവിതത്തിൽ ആയിരിക്കുബോഴായിരുന്നു ദൈവം ഈ മാതൃദിനത്തിൽ അവർക്ക് ഒരു പൊന്നോമനയെ സമ്മാനിച്ചത്. കൊറോണാ വൈറസിൻ്റെ ഭീതി യിലൂടെ കടന്നുപോകുമ്പോഴും ജന്മസാഫല്യത്തിൻ്റെ നിറവിലാണ് ഈ കുഞ്ഞിനെ അവർ വരവേറ്റത്.

Advertisement

കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന നിരവധി ദമ്പതികളുടെ ആഗ്രഹം സഫലീകരിക്കുന്ന മൂവാറ്റുപുഴയിലെ പ്രസിദ്ധമായ സബൈൻ ആശുപത്രിയിലായിരുന്നു ഷീല പെൺകുഞ്ഞിന് ജന്മം നൽകിയത് .സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയതെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.ജോലി തിരക്കുകളുടെ ഇടയിൽനിന്നും മാറി റിട്ടയർമെൻ്റ് ജീവിതത്തിലായിരുന്നു ഇരുവരും. ഡോക്ടറും ബന്ധുകൂടിയായ സബൈൻ ആശുപത്രിയിലെ ഡോ. സബൈൻ ശിവദാസനെ സമീപിക്കുകയായിരുന്നു.

തിരുവനന്തപുരം കടയ്ക്കാവൂർ ലീലാ മന്ദിരത്തിൽ ബന്ധുമിത്രാദികളും എല്ലാവരും സന്തോഷത്തോടെ ഇവരെ വരവേൽക്കാൻ കാത്തിരിക്കുകയാണ് .കെ .ആർ ബാലു റിട്ടയേർഡ് കോളേജ് പ്രൊഫസറാണ്. അദ്ദേഹത്തിൻ്റെ പത്നി ആർ .ഷീല ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൽനിന്നും വിരമിച്ചതിനുശേഷം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

വിവാഹത്തിനുശേഷം ഇരുപത്തിയഞ്ചു വർഷമായി ഒരു കുഞ്ഞിനായി സ്വപ്നംകണ്ടിരുന്ന ഇവർക്ക്, നിരവധി ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ബാലുവിൻ്റെയും ഷീലയുടെയും, അച്ഛനും അമ്മയും ആകാനുള്ള ആഗ്രഹവും, ആരോഗ്യവുമാണ് ഈ മാതൃദിനത്തിൽ ഇവർക്ക് ഒരു പെൺകുഞ്ഞിനെ ലഭിക്കാൻ കാരണമായത്.