ജൂൺ മുപ്പതിന് ശേഷം പല ഫോണുകളിലും വാട്ട്സാപ്പ് പ്രവർത്തിക്കുകയില്ല

ലോകത്ത് സ്മാർട്ട്‌ ഫോൺ ഉപഭോക്താക്കളിൽ 90% പേരും ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിങ്ങ് ആപ്പായ വാട്ട്സാപ്പ് തങ്ങളുടെ സേവനം ചില ഫോണുകളിൽ അവസാനിപ്പിക്കുന്നു.

Advertisement

2017 ജൂൺ മുപ്പതിനുള്ളിൽ വാട്ട്സാപ്പിന്റെ സേവനം ഈ ഫോണുകളിൽ അവസാനിപ്പിക്കാനൊരുങ്ങുന്നു.വിൻഡോസ് പ്ലാറ്റ് ഫോമിൽ നിന്നും വിൻഡോസ് 7 ഓ എസ് പ്രവർത്തിക്കുന്ന മൊബൈൽ, ടാബ്ലറ്റ് എന്നിവയിൽ വാട്ട്സാപ്പ് സേവനം നിർത്തലാക്കും.ഐ ഓ എസ് പ്ലാറ്റ് ഫോമിൽ നിന്നും ഐ ഓ എസ് സിക്സിന് വാട്ട്സാപ്പ് ലഭിക്കില്ല.ബ്ലാക്ക്ബറിയുടെ ബ്ലാക്ക്ബറി 10, ബ്ലാക്ക്ബറി ഓ എസ് എന്നിവയിലും വാട്ട്സാപ്പ് സേവനം നിർത്തലാക്കും.നോക്കിയയുടെ നോക്കിയ ഓ എസ്, നോക്കിയ സിമ്പിയൻ, നോക്കിയ s 40 ഓ എസ് എന്നിവയിലും വാട്ട്സാപ്പ് പ്രവർത്തിക്കില്ല.
ആൻഡ്രോയിഡിൽ ഫോണുകളിൽ ആൻഡ്രോയിഡ് 2.1 , ആൻഡ്രോയിഡ് 2.2 ഓ എസുകളും വാട്ട്സാപ്പ് സേവനം നിർത്തുന്നവയിൽ പ്രമുഖർ.