T20 World Cup മത്സരങ്ങൾ എങ്ങനെ ലൈവായി കാണാം

ക്രിക്കറ്റും ഫുട് ബോളും എല്ലാം നമ്മൾ ഇന്ത്യക്കാർക്ക് വളരെ ആവേശമാണ്.മത്സരങ്ങൾ ഏതു പാതിരാത്രി ആണെങ്കിലും നമ്മൾ കാണാറുണ്ട്.പണ്ടൊക്കെ ടെലിവിഷൻ തന്നെ ആരുന്നു ഏക ആശ്രയം.കളി കാണണം എങ്കിൽ വീട്ടിൽ നിൽക്കണം ,അതിനായി ജോലിക്ക് പോകാതെ ലീവ് എടുത്തും കോളേജിലും സ്‌കൂളിലും ഒന്നും പോവാതെയും നമ്മൾ ഇരിന്നിട്ടുണ്ട്.എന്നാൽ ഇന്ന് അങ്ങനെ അല്ല.ടെക്നോളജി വളർന്നു ,എല്ലാവരിലേക്കും ഇന്റർനെറ്റ് എത്തി ,നമ്മുടെ മൊബൈൽ ഫോണിലൂടെ തന്നെ ഏതു സമയത്തും ലോകത്തിന്റെ ഏത് കോണിൽ നിന്നും നമുക്ക് ലൈവായി മത്സരങ്ങൾ കാണാം.

Advertisement

ഇപ്പോൾ T20 World Cup മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്.ദുബായിലും ഒമാനിലും ആയാണ് മത്സരങ്ങൾ. ഡേ മത്സരങ്ങൾ 2pm local time (GST) നും രാത്രിയിലെ മത്സരങ്ങൾ 6pm local time (GST) നും ആണ് നടക്കുന്നത്.2 റൗണ്ടിൽ ആയി 16 ടീമുകൾ , 45 മത്സരങ്ങൾ ആണ് നടക്കുന്നത്.അവസാന മത്സരം നവംബർ 14 ആണ്.ഏതൊക്കെ വഴികളിലൂടെ മത്സരങ്ങൾ ലൈവായി കാണാം.

മത്സരങ്ങൾ ഫ്രീ ആയി കാണാൻ പല ആപ്പുകളും ഉണ്ട് എങ്കിലും ഇതൊക്കെ പ്ലേയ് സ്റ്റോറിൽ ഇല്ലാത്ത തേർഡ് പാർട്ടി ആപ്പുകൾ ആണ്.ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് ദോഷകരമായി ബാധിക്കും.അതുകൊണ്ട് നേരായ വഴിയിലൂടെ മത്സരങ്ങൾ കാണുവാൻ ഉള്ള വഴികൾ ആണ് പരിചയപ്പെടുത്തുന്നത്.

T20 World Cup മത്സരങ്ങൾ എങ്ങനെ ലൈവായി കാണുവാനുള്ള ചാനലുകൾ

സ്റ്റാർ സ്പോട്സ് ൽ ആണ് നമുക്ക മത്സരങ്ങൾ ലൈവായി കാണുവാൻ സാധിക്കുക.Star Sports Network: Star Sports 1 (and HD), Star Sports 2 (and HD), Star Sports 1 Hindi (and HD), Star Sports 1 Tamil, Star Sports 1 Telugu and Star Sports 1 Kannada ചാനലുകളിലൂടെ നിങ്ങൾക്ക് മത്സരങ്ങൾ കാണാം.ടാറ്റ സ്കൈ ഉപയോഗിക്കുന്നവർക്ക് ഈ ചാനൽ പാക്കേജിൽ ഉണ്ടെങ്കിൽ ടാറ്റ സ്കൈ മൊബൈൽ ആപ്പിലൂടെ മത്സരങ്ങൾ ലൈവായി കാണാം.

T20 World Cup മത്സരങ്ങൾ എങ്ങനെ ലൈവായി മൊബൈലിൽ കാണാം

ഒഫീഷ്യൽ ചാനൽ പാർട്ണർ സ്റ്റാർ ആയതു കൊണ്ട് തന്നെ ഹോട്സ്റ്റാർ ആപ്പിലൂടെ ആണ് നമുക്ക് മത്സരങ്ങൾ കാണുവാൻ സാധിക്കുക.ഹോട്സ്റ്റാർ ആപ്പിൽ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കേണ്ടതായുണ്ട്.

Download 

ഇതാണ് ഹോട്സ്റ്റാർ ന്റെ പ്ലാനുകൾ .ഇതിലെ ഏതേലും പ്ലാനുകൾ വാങ്ങാം.അല്ലെങ്കിൽ ജിയോ എയർടെൽ ഉപയോഗിക്കുന്നവർ ആണെങ്കിൽ സ്പെഷ്യൽ പാക്കേജ് റീച്ചാജ് ചെയ്താലും ഹോട്സ്റ്റാർ VIP സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീ ആയി ലഭിക്കും.