ശബ്ദംകൊണ്ട് വരുമാനമുണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ഒഴിവുസമയം ഉപയോഗപ്രദമാക്കാൻ ഇതാ മറ്റൊരു വഴി .വളരെയധികം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ടായിരിക്കും നമ്മുടെയിടയിൽ. സ്വന്തം ശബ്ദത്തെ സ്നേഹിക്കുന്നവരും ശബ്ദംകൊണ്ട് എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. എങ്കിൽ സ്വന്തം ശബ്ദം ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ നമുക്ക് ജോലി ചെയ്ത് പണം സമ്പാദിച്ചാലോ?. അത്തരം ഒരു കാര്യമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
നമ്മുടെ ശബ്ദത്തിന്റെ നിലവാരമനുസരിച്ച് ആയിരിക്കും നമ്മെ ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നത്. വളരെ പെട്ടെന്നുതന്നെ വിവരങ്ങൾ നൽകിയതിനു ശേഷം നമുക്ക് ഈ ജോലി ലഭിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നമ്മുടെ ഓഡിയോ സാമ്പിൾ അയച്ചു കൊടുക്കുക എന്നതാണ്. ഇതിന്റെ ഗുണമേന്മയനുസരിച്ച് നമുക്ക് ലഭിക്കുന്ന ജോലിയിലും വരുമാനത്തിലും വ്യത്യാസമുണ്ടാകും.ഇന്ന് ശബ്ദം കൊണ്ട് ജീവിക്കുന്ന ഒത്തിരി പേരെ നമുക്കറിയാം. സിനിമാരംഗത്തും മറ്റും ശബ്ദം നൽകി വരുമാനം കണ്ടെത്തുന്ന ധാരാളം വ്യക്തികളുണ്ട്. എന്നാൽ ഇത്തരം ജോലികളുടെയെല്ലാം പ്രശ്നം അവർ പറയുന്ന സ്ഥലത്ത് ചെന്ന് നാം ജോലി ചെയ്യേണ്ടിവരും എന്നതാണ്.
എന്നാൽ ഇവിടെ അവതരിപ്പിക്കുന്ന ജോലി വീട്ടിലിരുന്നുതന്നെ അനായാസം നമുക്ക് ചെയ്യാവുന്നതാണ്. നമ്മുടെ ശബ്ദത്തിന്റെ സാമ്പിൾ അയച്ചു കൊടുത്താൽ അവർ നമ്മളെ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിനുശേഷം ഏതെങ്കിലും ഒരു ഭാഷയിൽ അവർ തരുന്നത് നാം വായിക്കുക. മലയാളം,ഇംഗ്ലീഷ്,ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകൾ ഇതിലുൾപ്പെടുന്നു. ധാരാളം മലയാളികൾ ഈ ജോലിയിലേക്ക് കടന്നുവരുന്നുണ്ട് . താല്പര്യമുള്ളവർക്ക് ഒഴിവുസമയം കൂടുതൽ ഫലപ്രദമാക്കാൻ ഇത് സഹായിക്കും.