പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് , കർശന പരിശോധന ഇന്ന് മുതൽ
ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധം ആക്കി കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നിരുന്നു എങ്കിലും പരിശോധന കർശനം ആയിരുന്നില്ല.ബോധവൽകരണം ആയിരുന്നു ഇത്രയും നാൾ നടത്തിയിരുന്നുന്നത്.എന്നാൽ ഇന്ന് മുതൽ കർശന പരിശോധന ആരംഭിക്കുകയാണ് എന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഓപ്പറേഷൻ റെഡ് ഗിയർ എന്ന പേരിൽ ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്യുന്നവരെയും ,പിന് സീറ്റിൽ ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്യുന്നവരെയും കണ്ടെത്തി കനത്ത പിഴ ഈടാക്കാനാണ് തീരുമാനം.മാർച്ച് ഒന്ന് മുതൽ 31 വരെയാണ് ഓപ്പറേഷൻ റെഡ് ഗിയർ നടപ്പിലാക്കുന്നത്.
വാഹന പരിശോധനയിലൂടെയും കൺട്രോൾ റൂം ക്യാമറയിലൂടെയും നിയമം ലംഖിക്കുന്നവരെ കണ്ടെത്തും.ഇത് കൂടാതെ പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണിലൂടെയും വാട്സ് ആപ്പ് വഴിയും ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തും.
ALSO READ : ലൈഫ് പദ്ധതി ആരുടേത് ,കേന്ദ്രത്തിന്റെയോ ? കോൺഗ്രസ്സിന്റേയോ
ഹെൽമെറ്റ് ഇല്ലാതെ ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്‌താൽ 500 രൂപ പിഴ ഈടാക്കും ,പിൻ സീറ്റിൽ യാത്ര ചെയ്യുന്ന ആൾക്കും ഹെൽമെറ്റ് ഇല്ല എങ്കിൽ 500 രൂപ കൂടി ഈടാക്കും.രണ്ടു പേർക്കും ഹെൽമെറ്റ് ഇല്ല എങ്കിൽ 1000 രൂപ പിഴ ആയി നല്കണം.
ALSO READ : പ്രാവാസികൾക്ക് 2 ലക്ഷം രൂപ ധന സാഹായം
എന്തായാലും ഈ മുന്നറിയിപ്പ് എല്ലാവരും പരിഗണിക്കണം എന്നും സുരക്ഷിതമായ യാത്ര നടത്തണം എന്നും അഭ്യർത്ഥിക്കുന്നു.