വാട്സ് ആപ്പിൽ മാത്രമായി ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യാം

ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള മെസ്സേജിങ് അപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. ആശയവിനിമയത്തിനായി ഉപയോഗിക്കാൻ വാട്ട്‌സ്ആപ്പ് ശരിക്കും ഉപകാരപ്രധമാണ്, മാത്രമല്ല ടെക്സ്റ്റ് മെസ്സേജ് കൂടാതെ ഫോട്ടോ ,വോയ്‌സ് ,ചെറിയ വീഡിയോകൾ ,ഡോക്യുമെന്റ് എന്നിങ്ങനെ ഉള്ളവ വാട്സ് ആപ്പിലൂടെ എളുപ്പത്തിൽ അയയ്‌ക്കാനും കഴിയും. കുടുംബം, സുഹൃത്തുക്കൾ,ഓഫീസ് ആശയവിനിമയങ്ങൾ എന്നിവക്കായി വാട്സ് ശരിക്കും ഉപകാരപ്രദം ആണ്

Advertisement

ആപിന്റെ ഉപയോഗം

നിങ്ങളുടെ ഫോണിൽ മറ്റു ജോലികൾ ചെയ്യുമ്പോൾ അല്ലെങ്കിൽ ഓൺലൈനിൽ ഒരു മൂവി കാണുമ്പോൾ വാട്ട്‌സ്ആപ്പ് മെസ്സേജ് വന്നാൽ അത് പോപ്പ് അപ്പ് ചെയ്യുമ്പോൾ പലപ്പോഴും അത് ശരിക്കും ബുദ്ധിമുട്ടായി തോന്നാറുണ്ട്.വാട്ട്‌സ്ആപ്പിനായി മാത്രം ഇന്റർനെറ്റ് കണക്ഷൻ ഓഫുചെയ്യാൻ സാധിച്ചിരുന്നെകിൽ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും.എന്നാൽ ശരിക്കും അങ്ങനെ ഒരു ആപ്പ് ഉണ്ട്.നമുക്ക് ഒരു പ്രത്തേക ആപ്പിന്റെ മാത്രം ഇന്റർനെറ്റ് ആക്സസ് ഒഴിവാക്കാനായി സാധിക്കും.ആപ്പ് ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു.

ഡൌൺലോഡ് 

ആപ്പിനെ കുറിച്ച് അറിയാം

2017 ൽ ഇലേഷ്കുമാർ ശർമ്മ വികസിപ്പിച്ചെടുത്ത ഒരു ആൻഡ്രോയിഡ് അപ്ലിക്കേഷൻ ആണിത്. ഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ ഓണായിരിക്കുമ്പോൾ വാട്ട്‌സ്ആപ്പിനായുള്ള ഇന്റർനെറ്റ് കണക്ഷൻമാത്രം ഓഫാകാനായി ഈ ആപ്പ് സഹായിക്കും. ഇനി മുതൽ ഫോണിൽ മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ വാട്സ് ആപ്പ് മെസ്സേജ് വന്നാൽ വാട്സ് ആപ്പിന്റെ ഇന്റർനെറ്റ് കണക്ഷൻ മാത്രമായി ഓഫ് ചെയ്യാൻ ഈ ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം.

ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിങ്ങളുടെ വാട്ട്‌സ്ആപ്പ് ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുമ്പോൾ ഈ അപ്ലിക്കേഷൻ വർക്ക് ചെയ്യില്ല .പ്ലേയ് സ്റ്റോറിൽ നിന്നും ഈ ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്യാം.ഈ ആപ്പിന് ഒഫീഷ്യൽ വാട്സ് ആപ്പുമായി യാതൊരുവിധ ബന്ധവും ഇല്ല.

മറ്റു ഫീച്ചർ

ഈ ആപിന്റെ മീറ്റിങ് മോഡ് ഓപ്‌ഷൻ ഉപയോഗിച്ച് വാട്സ് ആപ്പിന്റെ ഇന്റർനെറ്റ് കണക്ഷൻ പ്രതേക സമയത്തിലേക്ക് മുൻകൂട്ടി ഓഫ് ചെയ്യാനായി സെറ്റ് ചെയ്‌തു വെക്കാം .മാത്രമല്ല നിങ്ങൾക്ക് ഒരാളുടെ നമ്പർ സേവ് ചെയ്യാതെ മെസ്സേജ് അയക്കുവാനും സാധിക്കും