കോൺഗ്രസിന്റെ തുറുപ്പ് ചീട്ട് രാഹുൽ ഗാന്ധിയല്ല!ബിജെപി ഭയക്കേണ്ടത് കോൺഗ്രസിന്റെ മറ്റൊരു നേതാവിനെ
രണ്ടാം തവണയും കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റത് വൻ ഭൂരിപക്ഷത്തിൽ ആയിരുന്നു. വലിയ പ്രതീക്ഷകളുമായി രാഹുൽഗാന്ധിയെ മുൻനിർത്തി വിജയം ലക്ഷ്യംവെച്ച കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് യാത്രയ്ക്ക് അതൊരു വലിയ തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പ് തീർന്നതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജി വെച്ചതിനാൽ വീണ്ടും ആ സ്ഥാനം സോണിയാഗാന്ധി ഏറ്റെടുക്കുകയായിരുന്നു.
എന്നാൽ ഈ കോവിഡ് കാലം കോൺഗ്രസിനു പ്രതീക്ഷകളുടെ ഒരു സമയമാണ്. മറ്റൊരു നേതാവിലൂടെ കോൺഗ്രസ് തന്റെ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കുവാൻ തയ്യാറാവുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ സമയത്തും, ലോക്ഡൗണിലും
സർക്കാരിനെതിരെ വളരെ ശാന്ത സ്വഭാവമായിരുന്നു കോൺഗ്രസ് കാഴ്ചവച്ചിരുന്നത്. എന്നാൽ ഇളവുകൾ വന്നതോടെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. അതോടൊപ്പം ജനങ്ങളോട് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുക മാത്രമല്ല അവ നിറവേറ്റി കൊടുക്കാനും ഉത്സാഹപൂർവ്വം കോൺഗ്രസ് പരിശ്രമിക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ടതാണ് ഇതിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ചത്.
സോണിയാ-മന്‍മോഹന്‍ സിംഗ് കൂട്ടുകെട്ട്
സോണിയാഗാന്ധി മൻമോഹൻ സിങ് കൂട്ട് കെട്ടിലൂടെ കോൺഗ്രസ്സിന് ശകത്മായി തിരിച്ചുവരുവാൻ സാധിക്കുമെന്നാണ് കരുതുന്നത്.ധനകാര്യം കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ ധനകാര്യമന്ത്രി നിർമല സീതാരമനുൾപ്പടെ ബിജെപി സർക്കാരിനു ധാരാളം വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതൊരു തുറുപ്പുചീട്ടായി എടുത്തുകൊണ്ട് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോക്ടർ മൻമോഹൻ
സിങ്ങിലൂടെയാണ് കോൺഗ്രസ്സ് വിജയം ലക്ഷ്യം വെക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇതിനായി സമിതി രൂപീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്നും രക്ഷ ലഭിക്കുവാനായി കോൺഗ്രസ് ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ നിരവധി പദ്ധതികളും ഈ സമിതി വഴി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിലൂടെ കോൺഗ്രസിനു വീണ്ടും ശക്തമായി തിരിച്ചുവരാൻ സാധിക്കുമെന്ന പ്രതീക്ഷ നിലനിർത്തുന്നു.