കറിയിൽ ഉപ്പ് കൂടിയാൽ എളുപ്പം കുറയ്ക്കാം | വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട ഒരു പൊടിക്കൈ

കറിയിൽ ഉപ്പ് കൂടുന്നത് കൂടുന്നത് സാധാരണമാണ്.പക്ഷെ ഉപ്പ് കൂടിയാൽ കറി കഴിക്കാൻ കൊള്ളില്ല എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.ചില കാര്യങ്ങൾ ചെയ്താൽ, ഉപ്പ് കൂടിപ്പോയതിന്റെ പ്രശ്നം ഒഴിവാക്കാം.ചിലപ്പോൾ കറി നേരത്തേക്കാളും രുചി കൂടാനും സാധ്യത ഉണ്ട്.

Advertisement

ഉപ്പ് കുറയ്ക്കാൻ കറിയിൽ കുറച്ച് തക്കാളി ചേർത്ത് ഒന്നുകൂടെ വേവിച്ചാൽ മതി.മിക്ക കറികളിലും തക്കാളി ചേർക്കാവുന്നതാണ്.വെന്താൽ അലിഞ്ഞു ചേരുമെന്നതിനാൽ തക്കാളി ചേർക്കാവുന്ന കറി ആണെങ്കിൽ മാത്രം ചേർക്കുക.ഇതുപോലെ കിഴങ്ങും അരിഞ്ഞ് ചേർക്കാവുന്നതാണ്. കിഴങ്ങ് ചേർത്തിട്ട് വേണമെങ്കിൽ എടുത്തു മാറ്റാവുന്നതുമാണ്.ഉപ്പ് നല്ലപോലെ അബ്സോർബ് ചെയ്യാനുള്ള കഴിവ് കിഴങ്ങിനുണ്ട്.

ഉള്ളി രണ്ടായി മുറിച്ച് ഒരു കഷ്ണം കറിയിലേക്ക് ഇട്ടാലും ഉപ്പ് കുറഞ്ഞു കിട്ടും.ഉള്ളി ചേർക്കാത്ത കറിയാണെങ്കിൽ കുറച്ചു കഴിഞ്ഞ് ഉള്ളി എടുത്ത് മാറ്റാവുന്നതാണ്.അതുപോലെ വൃത്തിയുള്ള ഒരു കരിക്കട്ട ഉപയോഗിച്ചും ഉപ്പ് കുറയ്ക്കാവുന്നതാണ്.കരിക്കട്ട കഴുകി കറിയിലേക്ക് ഇട്ടാൽ മതി.ഇനി
ഇതൊന്നുമല്ലാതെ കുറച്ച് തേങ്ങാപ്പാൽ കറിയിലേക്ക് ഒഴിച്ച് തിളപ്പിച്ചാലും നല്ലതാണു.കറിക്ക് നല്ല രുചിയും കിട്ടും.