സന്തോഷ യാത്രകൾ മരണത്തിലേക്കാക്കാതിരിക്കാൻ ; ഈ അറിവുകൾ നിങ്ങളെ രക്ഷിച്ചേക്കും നിങ്ങളുടെ ഉറ്റവരെയും
വാഹനാപകടങ്ങളും തന്മൂലമുണ്ടാകുന്ന മരണങ്ങളും ഇന്നൊരു വാർത്തയല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. പഴനിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. ഇത് ആദ്യത്തെ അപകടമല്ല. തമിഴ്‍നാട്ടിലെ റോഡുകളിലൂടെയുള്ള തീര്‍ത്ഥാടക – വിനോദ സഞ്ചാര യാത്രക്കിടെ നിരവധി ജീവനുകളാണ് ഇങ്ങനെ പൊലിയുന്നത്.
ഈ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായിരിക്കും. ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതാണ്. കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും റോഡുകൾ തമ്മിൽ വലിയ അന്തരമുണ്ട്. തമിഴ്‌നാട്ടിലെ സുഖയാത്ര നൽകുന്ന വിശാലമായ റോഡുകൾ, പരിധികളിലാത്ത വേഗം തുടങ്ങിയവ അപകടത്തിനു കാരണമാകുന്നു. ദീർഘദൂര യാത്രയിലെ ക്ഷീണം കൂടിയാകുമ്പോൾ യാത്ര പലപ്പോഴും അപകടത്തിൽ എത്തുന്നു.
ആമസോണിൽ വൻ വിലക്കുറവിൽ കിടിലൻ ഓഫറുകൾ വാങ്ങുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക.
ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും. ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം.
റീചാർജ് ചെയ്യൂ 50% ക്യാഷ് തിരികെ നേടൂ..റീചാർജ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കടപ്പാട് :ബൈനോക്കുലർ ലൈവ്