ടൈല്‍സിലെ എത്ര പഴകിയ കറയും ഇളകിപ്പോകും

ഒരു വീടു പണിയുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അതിൻ്റെ ഫ്ളോറിങായിരിക്കും. ഇന്ന് ഒട്ടുമിക്ക ആളുകളും ഇതിനായി തിരഞ്ഞെടുക്കുന്നത് ടൈൽസ് തന്നെയാണ്. വിവിധ നിറങ്ങളിൽ ലഭിക്കുന്നതിനാലും,കൂടുതൽനാൾ നാശമാകാതെ നിലനിൽക്കുന്നതിനാലുമാണ് ജനങ്ങൾക്കിടയിൽ ഇതിന്റെ പ്രിയമേറിവരുന്നത്. ഇന്ന് അടുക്കളയിൽ ടൈൽസുകൾ ഉപയോഗിക്കുന്നതിന്റെ ഒരു പ്രധാന കാരണം വിവിധ തരം ഡിസൈനുകളിൽ ഇത് ലഭ്യമാകുന്നതുകൊണ്ടാണ്.എന്നാൽ ഇത്തരം ടൈൽസുകളിൽ കറ പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. അതുപോലെതന്നെ വെള്ളം കൊണ്ടുള്ള നനവ് മൂലമുണ്ടാകുന്ന കറകൾ കളയുന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്.
ഇതിനൊരു പരിഹാരമായാണ് ഈ വിദ്യ ഇവിടെ അവതരിപ്പിക്കുന്നത്.

Advertisement

ഇത്തരം കറകൾ തുടച്ചു മാറ്റുന്നതിനായി നമുക്ക് വീട്ടിൽതന്നെ ഒരു ലായനി ഉണ്ടാക്കാം. വിപണിയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഏറെ ലാഭകരമായും, മായം ചേർക്കാത്തതുമായ ഒന്ന്.ഇത്തരം ലായനികൾ ഉപയോഗിക്കുന്നതുകൊണ്ട് മറ്റു ചില ഗുണങ്ങളുമുണ്ട്. ഉയരത്തിലുള്ള ടൈൽസുകളിലേക്ക് ഇത് നമുക്ക് ഒഴിച്ചു കൊടുത്തതിനുശേഷം,അവിടേക്ക് വെള്ളമൊഴിക്കാം.കുറച്ചു സമയം കഴിഞ്ഞ് തുണി ഉപയോഗിച്ച് നമുക്ക്‌ കറ തുടച്ചു മാറ്റാൻ സാധിക്കുന്നതാണ്. പഴയതിനേക്കാൾ കൂടുതൽ തിളക്കമാർന്ന ടൈൽസ് സ്വന്തമാക്കാൻ ഈ വിദ്യ നമ്മെ സഹായിക്കും. ഈലോക്ക്ഡൗൺ കാലത്ത് വീട്ടമ്മമാർക്ക് ഏറ്റവും എളുപ്പത്തിൽ അടുക്കള വൃത്തിയാക്കാൻ ഇത് സഹായിക്കും .കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുക .