കൊറോണ ,കേരളത്തിന്റെ സഹായം തേടി തെലുങ്കാന
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന രീതിയിൽ കേരളത്തിന്റെ സഹായം തേടി തെലുങ്കാന.നിപ്പ മുതൽ കോറോണ വരെ യുള്ള പകർച്ച വ്യാതികളെ കേരളം പൊരുതി തോല്പിച്ചത് എങ്ങനെ ആണെന്ന് മനസ്സിലാക്കാൻ ആണ് തെലുങ്കാന കേരളത്തിന്റെ സഹായം തേടിയത്.
ഇതിന്റെ ഭാഗമായി തെലുങ്കാനയിൽ നിന്നും 12 അംഗങ്ങൾ കേരളം സന്ദർശിച്ചു.സംസ്ഥാന സർക്കാർ കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചപ്പോൾ എന്തൊക്കെ പ്രതിരോധ പ്രവർത്തനങ്ങളാണ് സ്വീകരിച്ചതെന്ന് സംഘത്തോട് വിശദീകരിച്ചു.
ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നീ കാര്യങ്ങൾ തെലുങ്കാനയിൽ നിന്നും വന്ന 12 അംഗ പ്രതിനിധി സംഘത്തിന് വിവരിച്ചു കൊടുത്തു.
തെലുങ്കാനയ്ക്ക് പിന്നാലെ ഒഡീഷ, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . കോവിഡ് 19 രോഗത്തെ നേരിടാന്‍ കേരള ആരോഗ്യ വകുപ്പ് സജ്ജമാണ്. കൊറോണക്ക് എതിരെ ഭീതിയല്ല വേണ്ടത്, ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത് . ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് യാതൊരാശങ്കയും വേണ്ട.കോറോണയുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങളോ ആഘോഷങ്ങളോ നിയന്ത്രിക്കേണ്ട യാതൊരു കാര്യവും നിലവിലില്ല .കൊറോണ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ആള്‍ക്കൂട്ടത്തില്‍ പൊകരുതെന്ന നിര്‍ദേശമേ നിലവിലുള്ളൂ . അതാണ് രോഗം ബാധിച്ചവർക്കും സമൂഹത്തിനും നല്ലത്.