ഇനി പ്രിന്റെടുക്കാൻ പ്രിന്ററിന്റെ ആവശ്യമില്ല. മെഴുകുതിരി മാത്രം മതി
ഇന്നത്തെ നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ചിത്രങ്ങളുടെയും, അപേക്ഷ ഫോമിന്റെയുമെല്ലാം പ്രിന്റ് എടുക്കുകയെന്നത് വളരെ സാധാരണയാണ്. അതുപോലെതന്നെ പഠിക്കുന്ന കുട്ടികൾക്ക് ധാരാളം കാര്യങ്ങൾ പ്രിൻറ് എടുക്കേണ്ടതുണ്ട്. ഇതിനായി കടകളിൽ പോകേണ്ടിവരുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുപോലെ രാത്രിയും മറ്റാണെങ്കിൽ കടകളടക്കുന്നതിനാൽ ഈയൊരു പ്രശ്നവും നമ്മൾ നേരിടാറുണ്ട്. അതുകൊണ്ട് എങ്ങനെയാണ് മെഴുകുതിരി ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ പ്രിൻറ് എടുക്കാൻ സാധിക്കുകയെന്ന് നോക്കാം.
വളരെ ഗുണമേന്മയേറിയ പ്രിന്റുകൾ എളുപ്പത്തിൽ തന്നെ നമുക്കിതിലൂടെ എടുക്കാം. മനോഹരമായ ഒരു ചിത്രം കാണുമ്പോൾ ഒരുപക്ഷേ നമുക്കെല്ലാം അതിന്റെ പകർപ്പ് ലഭിക്കാൻ ആഗ്രഹമുണ്ടാകാറുണ്ട്. എന്നാൽ ഇത് സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ വിദ്യ നമ്മെ സഹായിക്കും. ഇതിലൂടെ അനായാസമായി എപ്പോൾ വേണമെങ്കിലും നമുക്ക് പ്രിന്റ് എടുക്കാവുന്നതാണ്. ഇതിന് അത്യാവശ്യമായി വേണ്ടത് മെഴുകുതിരിയും പ്രിൻറ് എടുക്കാനുള്ള ഒരു ഷീറ്റുമാണ്.
ഇനി എങ്ങനെയാണ് ഇതിന്റെ പ്രവർത്തനമെന്ന് വിശദീകരിക്കാം. ആദ്യം മെഴുകുതിരി ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിലിട്ട് ഉരുക്കിയെടുക്കുക. അതിലേക്ക് ക്രയോൺസ് ചേർക്കുക.അതിനുശേഷം ഇത് രണ്ടും ഉരുകി കഴിഞ്ഞാൽ പാത്രത്തിലോ,തറയിലോ ഒഴിക്കുക. ഉണങ്ങിയതിനു ശേഷം ഇതൊരു മെഴുകു പോലെയാകും. അതുകഴിഞ്ഞ് ഈ മെഴുക് ഉരുട്ടി ബോൾ രൂപത്തിലാക്കുക. അടുത്തതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമുക്ക് പ്രിന്റ് എടുക്കാൻ ആവശ്യമായ പേപ്പറിന്റെ മുകളിൽ എ ഫോർഷീറ്റു വയ്ക്കുക. എന്നിട്ട് ഈ മെഴുക് മൂന്നു സെക്കൻഡ് പ്രിന്റ് എടുക്കേണ്ട ഭാഗത്ത് ഉരസുക. അതുകഴിഞ്ഞ് ഒരു നാണയംവെച്ചും ഇതേ സ്ഥലത്ത്തന്നെ ഉരസുക. ഇത്രയും ചെയ്യുന്നതോടുകൂടി നമുക്ക് പ്രിന്റ് എടുക്കേണ്ട ഭാഗം പേപ്പറിൽ പകർന്നിട്ടുണ്ടായിരിക്കും. ഈ വിദ്യയുടെ കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന വീഡിയോയിൽ വിവരിച്ചിട്ടുണ്ട്.