ദുരൂഹ സാഹചര്യത്തിൽ കന്യാസ്ത്രീമഠത്തിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ

തിരുവല്ലയിലെ ബസേലിയസ് സിസ്റ്റേഴ്സ് മഠത്തിലാണ് കന്യാസ്ത്രീ മഠത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്നലെ രാവിലെ പതിനൊന്നരയോടെ മൃതദേഹം കാണപ്പെടുകയായിരുന്നു. കന്യാസ്ത്രീ മഠത്തിലെ പഠിതാവും അന്തേവാസിയുമായ ദിവ്യാ പി. ജോണിനെയാണ് ഇന്ന് രാവിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്. ദിവ്യ ചുങ്കത്തറ സ്വദേശിനിയാണ്.

Advertisement

മഠത്തിനോട് വളരെയടുത്തു തന്നെ ചേർന്നുനിൽക്കുന്ന കിണറ്റിലാണ് മൃതദേഹം കണ്ടത് .മഠത്തിലേക്കുള്ള വെള്ളം വിതരണം ചെയ്യുന്നതിനായി കിണറ്റിൽ മോട്ടർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ,ചെടികളും മറ്റും ആവശ്യത്തിനായി വെള്ളം കോരിയെടുക്കാനുള്ള സൗകര്യത്തിന് അവിടെ കപ്പിയും അനുബന്ധ സൗകര്യങ്ങളും ചെയ്തിരുന്നു. പോലീസിൻ്റെ പ്രാഥമിക നിഗമനത്തിൽ ഒരുപക്ഷേ വെള്ളം കോരുന്നതിനായി വന്നപ്പോൾ കാൽവഴുതി കിണറ്റിൽ വീണതാകാമെന്ന് കരുതപ്പെടുന്നു. കിണറിന് മൂടി ഉണ്ടായിരുന്നതുകൊണ്ട് ഇത് സാധ്യമാകുമോയെന്ന സംശയത്തിലാണ് ദുരൂഹത നിറഞ്ഞ സാഹചര്യമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നത്. അപരിചിതമായി കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് മഠത്തിലെ അന്തേവാസികൾ കിണറിന് അരികിൽ എത്തിയതെങ്കിലും ദിവ്യ കിണറ്റിൽ വീണ നിലയിൽ ആയിരുന്നു .

ഉടനെതന്നെ മഠത്തിലെ അന്തേവാസികൾ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചിരുന്നു. ഉദ്യോഗസ്ഥരെത്തി ദിവ്യയെ പുറത്ത് എടുക്കുമ്പോഴേക്കും മരിച്ച നിലയിലായിരുന്നു .തുടർന്ന് പുഷ്പഗിരി ഹോസ്പിറ്റലിലേക്കും അവിടെനിന്ന് താലൂക്ക് ആശുപത്രിയിലേക്കുമാണ് മൃതദേഹം മാറ്റിയത് .ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .അപകട മരണമാണോ ആത്മഹത്യയാണോ സമ്മർദ്ദത്തിൽ വഴങ്ങി മരണത്തിൽ കലാശിച്ചതാണോ എന്നും ,മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത് അടക്കമുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട് .മൂടിയുള്ള കിണർ ആയതിനാലും,ശബ്ദം കേട്ട് അന്തേവാസികൾ കിണറിനടുത്ത് എത്തുമ്പോൾ മൂടി നീങ്ങിയിരുന്നത് ദുരൂഹസാഹചര്യത്തിലാണോയെന്നും അന്വേഷിക്കാൻ പോലീസിനെ പ്രേരിപ്പിക്കുന്നത് .നിലവിൽ പ്രാഥമിക അന്വേഷണത്തിൽ കേസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

About : Student studying to become nun found dead in Thiruvalla