ചെമ്പരത്തി പൂവിന്റെ ഈ ഉപയോഗം അറിഞ്ഞാൽ എല്ലാവരും അതിശയിച്ചുപോകും.

നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ.നമ്മുടെ ആത്മവിശ്വാസത്തെ തടസ്സപ്പെടുത്താൻ കഴിയുന്ന ഏറ്റവും വലിയ ഒരു കാര്യമാണിത്. പാരമ്പര്യമായോ, ജീവിത സാഹചര്യങ്ങൾകൊണ്ടോ ഇതു സംഭവിക്കാം. എന്നാൽ ഒരു പരിധിവരെ ചില വിദ്യകൾ കൊണ്ട് നമുക്ക് ഇതിനെ പരിഹരിക്കാവുന്നതാണ്.

Advertisement

ഒരു പക്ഷേ ജനങ്ങളുടെ ഇടയിലുള്ള മറ്റൊരു തെറ്റിധാരണ ആയിരിക്കും മുടികൊഴിച്ചിൽ തുടങ്ങിയാലും ഒരു കാലം കഴിഞ്ഞാൽ തനിയെ നിന്നുപോകും എന്നത്. എന്നാൽ വളരെ ചുരുക്കം ചിലരിൽ മാത്രമേ ഇത് കാണാൻ സാധിക്കുകയുള്ളു. ആശുപത്രിയിൽ പോയി വിവിധ രോഗവിമുക്തിക്കായി ഡോക്ടറെ കാണുന്നവരുണ്ട്. എന്നാൽ ഇന്ന് മുടി കൊഴിച്ചിലിനും വൈദ്യസഹായം തേടുന്നവരുണ്ട്. പുതിയ മുടി വെച്ചുപിടിപ്പിക്കുകയോ, വിഗ് വെക്കുകയോ ചെയ്യുന്നതുമൂലം, മുഖത്തിന്റെ ആകൃതി മാറുകയും, മറ്റൊരാൾക്ക് അവരെ കാണുമ്പോൾ കൃത്രിമത്വം തോന്നുകയും ചെയ്യും. അതുകൊണ്ടാണ് ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ മിശ്രിതം ഇവിടെ അവതരിപ്പിക്കുന്നത്.

ഈ മിശ്രിതം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെപ്പറയുന്നവയാണ്

ചെമ്പരത്തി പൂവ്
ഉലുവ
താളി പൊടി
വെള്ളം

ഇവ നാലും നമ്മുടെ വീട്ടിലുണ്ടെങ്കിൽ എളുപ്പത്തിൽ ഇത്‌ നമുക്ക് തയ്യാറാക്കാവുന്നതാണ്. പ്രകൃതിദത്തമായി ഉണ്ടാക്കുന്ന ഈ മിശ്രിതം മുടികൊഴിച്ചിൽ തടയാനും, മുടി നല്ലപോലെ വളരാനും സഹായിക്കുന്നു. ഇത് തയ്യാറാക്കുന്നതിനായി ആദ്യം ഉലുവയും ചെമ്പരത്തിപ്പൂവും ഒരു ഗ്ലാസ് വെള്ളത്തിലിട്ട് നല്ലവണ്ണം തിളപ്പിക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ചു താളിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക .നന്നായി ചൂടാറുന്നതുവരെ കാത്തിരിക്കുക.അതിനുശേഷം കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി ഇത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒരുമാസം തുടർച്ചയായി ചെയ്താൽ മുടികൊഴിച്ചിൽ നമുക്ക് തടയാവുന്നതാണ്.