ചെറുകിട സൂപ്പർമാർക്കറ്റുകൾ ആരംഭിക്കാം.വിപണിയിലെ പുത്തൻ താരോദയം.

ബിസിനസുകൾ പലവിധമുണ്ടെങ്കിലും ചെറുകിട കച്ചവടങ്ങൾക്ക് ഇന്നത്തെ കാലത്ത് പ്രിയമേറിവരികയാണ്. കൊറോണകാലം ആരംഭിച്ചതോടുകൂടി ലോക്ഡൗൺ ശക്തമായപ്പോൾ ,നമ്മുടെ നാട്ടിൽ അടച്ചുപൂട്ടലിൻ്റെ വക്കിൽനിന്നും രക്ഷപ്പെട്ടത് ഇത്തരം കച്ചവട സ്ഥാപനങ്ങൾ മാത്രമാണ്. അതിനാലാണ് നിരവധി ബിസിനസ് ആശയങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും പ്രസ്തുത അവസരത്തിൽ പലചരക്ക്കടകൾ, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് സമൂഹത്തിനിടയിൽ ഡിമാൻഡ് ഏറുന്നത്.

Advertisement

ഏറ്റവും തുച്ഛമായ രീതിയിൽ കുറവ് മുതൽമുടക്ക് നിക്ഷേപിച്ച് ആരംഭിക്കാവുന്ന സംരംഭകത്വമാണ് ചെറുകിട സൂപ്പർമാർക്കറ്റുകൾ. ലോകരാജ്യങ്ങളിൽ വച്ച് ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. ജനത്തിരക്ക് വർദ്ധിക്കുന്നതുമൂലം അതനുസരിച്ച് സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമായതിനാൽ നിലവിൽ നിരവധി വായ്പകളും ഇത്തരം കച്ചവടക്കാർക്ക് ലഭ്യമാണ്. അതിനാൽ ഇത്തരം കച്ചവടങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയം ഇതുതന്നെയാണ്.

സ്വയംസംരംഭകൻ ആവുകയെന്നത് ഇന്നത്തെകാലത്തെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്. ഈ മേഖലയിൽ മുൻകാലങ്ങളിൽ പരാജയപ്പെട്ടുപോയ നമ്മുടെ സുഹൃത്തുക്കൾ,അടുത്തുള്ള കച്ചവടക്കാർ എന്നിവരെ സമീപിച്ച് അവർക്ക് സംഭവിച്ച വീഴ്ചകൾ നിരീക്ഷിക്കുക എന്നതാണ് ആദ്യപടി. തുടർന്ന് കച്ചവടം ആരംഭിക്കാൻ ഉതകുന്ന ഒരു സ്ഥലം കണ്ടെത്തുകയും, അവിടുത്തെ ഉപഭോക്താക്കൾക്ക് അത്യാവശ്യമായി ലഭിക്കേണ്ട ആവശ്യങ്ങൾ കുറിച്ചെടുത്ത് , അതിന് അനുയോജ്യമായ ബിസിനസ് ആശയങ്ങൾ തിരഞ്ഞെടുക്കുന്നത് ഉത്തമമായിരിക്കും.

തുടർന്ന് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സൂപ്പർമാർക്കറ്റ് അഥവാ പലചരക്കുകടയിൽ, സാധാനങ്ങൾ സ്റ്റോർ ചെയ്യാനുള്ള സൗകര്യങ്ങൾ തിട്ടപ്പെടുത്തുക. ഇവയ്ക്ക് ആവശ്യമായ സർക്കാർ തലത്തിൽ ലഭിക്കാവുന്ന ലോണുകൾ കണ്ടെത്തുക. കൂടുതൽ മുതൽമുടക്കിൽ ആരംഭിക്കാതെ ചെറിയതോതിൽ ഉയർന്നുവരികയാണ് ഏറ്റവും ഉത്തമമായ മാർഗം. വസ്തുക്കൾ പാഴായിപോകാതെ വിറ്റഴിക്കാനായി ഓൺലൈൻ ഷോപ്പിംഗ് ,ഇ-കൊമേഴ്സ് സംവിധാനങ്ങൾ ഉൾപ്പെടുത്താവുന്നതാണ് .ഇപ്രകാരം കൃത്യമായ പ്ലാനുകളോടുകൂടി ആരംഭിക്കുകയാണെങ്കിൽ ഏതൊരു സംരംഭവും വിജയത്തിലേക്ക് കുതിച്ചുയരുക തന്നെചെയ്യും.