4 ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി , 26 അംഗ സംഘം യാത്ര തിരിച്ചു

̨മുഖ്യ മന്ത്രിയുടെ നിർദ്ദേശം ,കാസര്‍ഗോഡ് 4 ദിവസം കൊണ്ട്  അതിനൂതന കോവിഡ് ആശുപത്രി , 26 അംഗ സംഘം കാസർകോട്ടേക്ക് യാത്ര തിരിച്ചു

Advertisement

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കാസർഗോഡ് റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് കോവിഡ് ആശുപത്രി തുടങ്ങണം എന്ന് നിർദേശിച്ചിരുന്നു.അത് യാഥാർഥ്യം ആക്കുവാൻ 26 അംഗ സംഘം തിരുവനന്തപുരത്തുനിന്നും കാസർകോട്ടേക്ക് യാത്ര തിരിച്ചു,സ്പെഷ്യൽ KSRTC ബസ്സിൽ ആണ് യാത്ര തിരിച്ചത്.4 ദിസവം കൊണ്ട് കാസർഗോട്ട് അതി നൂതന കോവിഡ് ആശുപത്രി സെറ്റ് ചെയ്യണം എന്നായിരുന്നു നിർദേശം.

̨̨26 അംഗ സംഘത്തെ സെക്രട്ടറിയേറ്റിന്റെ മുന്നിൽ നിന്നും യാത്ര അയക്കുന്നു

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം ആണ് രാവിലെ 9 മണിക്ക് സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും യാത്ര തിരിച്ചത്.ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും.