പുകവലിക്കുന്നവർ കൊറോണയെ കൂടുതൽ പേടിക്കണം

ലോകത്തിൽ വിവിധ രാജ്യങ്ങളിലായി നിരവധി ജനങ്ങളെ മരണത്തിലേക്ക് നയിക്കാൻ കാരണക്കാരനായ കൊറോണ വൈറസ് , പ്രായമായവരിലായിരുന്നു കൂടുതലായി ബാധിച്ചിരുന്നത്. എന്നാൽ പുകവലിക്കാർ അതിവേഗം രോഗബാധിതർ ആകാനുള്ള സാധ്യത കൂടുത്തലാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് .നിരന്തരമായ പുകവലിമൂലം ഇവരുടെ രോഗപ്രതിരോധശേഷി കുറവായരിക്കും.

Advertisement

അതോടൊപ്പം കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തിലായതിനാൽ പുകവലിക്കാരായ രോഗികൾക്ക് മരണ സാധ്യത കൂടുതലാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതിനെക്കുറിച്ചു കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. പ്രവീൺ വത്സലൻ പറഞ്ഞതിങ്ങനെ-
പുകവലിക്കുന്നതുമൂലം ചുണ്ടും,കൈയിലെ വിരലുകൾ തമ്മിലുമുള്ള സമ്പർക്കത്തിലൂടെ രോഗം പകരാം.കോവിഡ് 19 രോഗബാധിനായ ഒരാൾ പുകവലിക്കാരനാണെങ്കിൽ അദ്ദേഹത്തിനു ശ്വാസംമുട്ടു കൂടുകയും എക്സ്റ്റെൻസീവ് ന്യുമോണിയ ബാധിക്കുകയും ചെയ്യും.ഇതോടെ രോഗം അതിഭീകരമാകുന്നതോടൊപ്പം എ.ആർ.ഡിസ്ട്രസ്പ്റ്റ് സിൻഡ്രംവും അദ്ദേഹത്തിൽ ബാധിക്കാം.അതിനാൽ പുകവലി ശീലമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം.