ദില്ലി കലാപത്തിൽ ബുള്ളറ്റിൽ 80 പേരെ രക്ഷിച്ച സിഖുകാരനായ അച്ഛനും മകനും

ഡൽഹി കലാപത്തിന്റെ ചൂട് ഇപ്പോഴും വിട്ടു മാറിയിട്ടില്ല.നിരവധി ആളുകളുടെ വീടും ഉപജീവന മാർഗവും വരെ നഷ്ടപ്പെട്ട് എന്ത് ചെയ്യണം എന്നറിയാതെ നെട്ടോട്ടം ഓടുന്നു.അവരുടെ ജീവൻ എങ്കിലും തിരിച്ചു കിട്ടി.എന്നാൽ 40 ൽ അധികം ആളുകളുടെ ജീവനും നഷ്ട്മായിട്ടുണ്ട്.കുറെ അധികം പേരുടെ സഹായങ്ങൾ കൊണ്ടാണ് മരണ സംഖ്യ കുറക്കുവാനായി സാധിച്ചത്.അതിൽ പെട്ട 2 പേരാണ് സിഖുകാരനായ ഒരു അച്ചനും മകനും.

Advertisement

സിഖ് കാരനായ ഈ അച്ഛനും മകനും കൂടി ബുള്ളറ്റിൽ രക്ഷപെടുത്തിയത് 80 ൽ അധികം ആളുകളെ ആണ്.ഒരു മണിക്കൂറിൽ 20 ൽ അധികം തവണയാണ് ഇവർ രക്ഷാപ്രവർത്തനത്തിനായി ഗോകുൽ  പുരിയിൽ നിന്നും കാർദ്ദംപൂരിലേക്കും അവിടുന്ന് തിരിച്ചും യാത്ര ചെയ്തത്.ഒരു വശത്തു മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഇത് പോലെ മതം മറന്നു സഹായങ്ങൾ ചെയ്ത ഒട്ടേറെ പേരെയും നമുക്ക് ഡൽഹിയിൽ കാണുവാനായി സാധിച്ചു.

പ്രാവുകൾ പറന്നു കയറിയത് വിമാനത്തിൽ 

ഹിന്ദു ഭൂരിപക്ഷ പ്രദേശമായ വടക്കു കിഴക്കൻ ഡൽഹിയിലെ ഗോകുൽ പുരിയിൽ നിന്നും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാർധാംപൂരിലേക്ക് ഈ അച്ഛനും മകനും രക്ഷാ പ്രവർത്തനം നടത്തിയത്.55 വയസുള്ള പിതാവായ മൊഹീന്ദർ സിങ് സ്‌കൂട്ടറിലും മകൻ ഇന്ദ്രജിത് സിങ് ബുള്ളറ്റിലുമായി മതം മറന്നു 20 ൽ അധികം തവണ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തു 80 പേരെ രക്ഷിച്ചത്.ഒരു വശത്തു ചിലരുടെ മാനുഷത്വംനഷ്ടമാകുമ്പോൾ മറുവശത്തു ഇത് പോലുള്ള കുറെ അധികം ആളുകളെ നമുക്ക് കാണുവാനായി സാധിക്കും.മതത്തിൽ ഉപരിയായി മനുഷ്യത്വത്തിന്‌ വില കല്പിക്കുന്നവരെ.

ആശുപത്രി ബില്ലുകൾ EMI ആയി അടക്കം 

രക്ഷപെടുത്തിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.ചില പുരുഷന്മാരെ രക്ഷപെടുത്തുവാൻ സിഖ് തലപ്പാവ് വരെ അണിയിക്കേണ്ടി വന്നു  എന്ന് അവർ പറഞ്ഞു.ആരുടെയും മതം ഞാൻ നോക്കിയില്ല അപകടത്തിൽ പെട്ട് കഷ്ട്ടപെടുന്ന മനുഷ്യരെ മാത്രം ആണ് ഞാൻ ശ്രദ്ധിച്ചത് എന്ന് മൊഹീന്ദർ സിങ് പറഞ്ഞു.

ജീവിതത്തിൽ വിജയം വേണം എന്നുള്ളവർ വായിക്കുക

ദില്ലി കലാപത്തിലെ ഏറ്റവും ക്രൂരമായ അക്രമങ്ങൾ അരങ്ങേറിയ സ്ഥലമാണ് വടക്കു കിഴക്കൻ ഡൽഹിയിലെ ഗോകുൽ പുരി.മരണ സംഖ്യ ഇനിയും വ്യക്തമാകാനുണ്ട് എന്നത് വീണ്ടും ഭീതി ജനിപ്പിക്കുന്ന ഒന്നാണ്.സിഖ് കലാപമാണ് ദില്ലി ഓര്മപ്പെടുത്തിയത് എന്നും മൊഹീന്ദർ സിങ് പറഞ്ഞു.