ഷംന കാസിമിന്റെ പേര് പച്ചകുത്തിയ ആരാധകനു സർപ്രൈസ്
ചലച്ചിത്ര നടിയും പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് ഷംന കാസിം.ക്ലാസിക്കൽ നർത്തകിയായി ആയാണ് ഷംന കാസിം കടന്നു വരുന്നത്. അമൃത ടിവിയിലെ റിയാലിറ്റി ബേസ്ഡ് ഡാൻസ് മത്സരത്തിൽ സൂപ്പർ ഡാൻസറിൽ പങ്കെടുക്കുമ്പോഴാണ് ഷംന കാസിം ശ്രദ്ധിക്കപ്പെടുന്നത്.
2004 ലെ മലയാളം ചിത്രമായ മഞ്ഞു പോലൊരു പെൺകുട്ടിയിലൂടെ ആണ് അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത് .മോഹൻലാലും സൂര്യയും അഭിനയിച്ച കാപ്പൻ എന്ന തമിഴ് സിനിമ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.മാർക്കോണി മത്തായി എന്ന തമിഴ് സിനിമ ആണ് അവസാനമായി പുറത്തിറങ്ങിയ മലയാളം സിനിമ.
ഷംന കാസിം എന്ന് കയ്യിൽ പച്ച കുത്തിയ ആരാധകനെ കാണുവാൻ നേരിട്ടെത്തിയ വാർത്തയിലൂടെ ആണ് ഷംന കാസിം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്.കന്നഡ തെലുങ്ക് സിനിമ മേഖലയിൽ നടന്മാരുടെയും നടിമാരുടെയും പേരുകൾ സ്വന്തം കൈയിൽ പച്ച കുത്തുന്ന ആരാധകർ ധാരാളമുണ്ട്.എന്നാൽ മലയാളം സിനിമ മേഖലയിൽ നിന്നും ഇത്തരം ഒരു വാർത്ത ആദ്യമായ് ആണ്.
ഷംന കാസിം എന്ന് പൂർണ്ണമായും കയ്യിൽ പച്ച കുത്തിയിട്ടുണ്ട്.ഇംഗ്ലീഷിൽ ആണ് പച്ച കുത്തിയിരിക്കുന്നത്.എന്തായാലും ഈ ആരാധകനെ കാണുവാൻ ഷംന കാസിം നേരിട്ട് എത്തി.കൂടെ നിന്ന് സെൽഫി എടുത്തു ഷംന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോൾ ആണ് ഇത് പുറംലോകം അറിയുന്നത്.