SBI ഉപഭോക്താക്കൾ ശ്രദ്ധിക്കുക

ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാർഡുകൾ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതൽ എടുക്കാവുന്നത് 20,000 രൂപ മാത്രം.

Advertisement

നിലവിലെ ഒരുദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് കുറച്ചത്.

ഒറ്റ ദിവസം കൂടുതൽ തുക പിൻവലിക്കാനുള്ളവർ മറ്റു ഡെബിറ്റ് കാർഡ് വേരിയന്റുകൾക്ക് അപേക്ഷ സമർപ്പിക്കണം.

എസ്.ബി.ഐ.യുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ കാർഡ് ഉടമകൾക്ക് ഒരു ദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ പിൻവലിക്കാവുന്നതാണ്.