സാറാ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്ന ആപ്പ് ആണ് സാറാ.മെസ്സേജിംഗ് ആപ്പ് ആയ സാറാ മെസ്സേജ് അയക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ കാണിക്കുന്നില്ല എന്നതായിരുന്നു ഈ മെസ്സേജിംഗ് ആപ്പിനെ വിത്യസ്തം ആക്കിയത്.കൂടാതെ മെസ്സേജ് അയക്കുവാന്‍ സാറാ അക്കൌണ്ടോ ആപ്പോ ആവശ്യവുമില്ല.നേരിട്ട് പറയാന്‍ ബുദ്ധിമുട്ട് ഉള്ള കാര്യങ്ങള്‍ ഇതിലൂടെ പറയാന്‍ ആയി പലരും ഈ ആപ്പ് ഉപയോഗിച്ചു.പലരും തമാശക്കും ഈ സര്‍വീസ് ഉപയോഗിച്ചു.എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നമ്മുടെ ഫോണിലെ contacts അവര്‍ ശേഖരിക്കുന്നു എന്നതാണ്.

Advertisement

സെക്യൂരിറ്റി റിസര്‍ച്ചര്‍ ആയ ജൂലിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തതത്.നമ്മുടെ ഫോണില്‍ നിന്നും ചോര്‍ത്തുന്ന contacts ഉപയോഗപ്പെടുത്തുന്ന ഒരു സര്‍വീസ്സും സാറാ നല്‍കുന്നില്ല.പിന്നെ എന്തിനാണ് contacts ശേഖരിക്കുന്നു എന്നത് സംശയം ഉളവാക്കുന്നു.

എന്നാല്‍ ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അപ്പിന്റെ ഡവെലപ്പര്‍ ഇതിനു വിശദീകരണവും ആയി രംഗത്ത് എത്തി.അവര്‍ പറയുന്നത് ആപ്പില്‍ പുതുതായി ചേര്‍ക്കുവാന്‍ പോകുന്ന FIND MY FRIENDS എന്ന ഫീച്ചറിനു വേണ്ടി ആണ് ഇങ്ങനെ ചെയ്തത് എന്നാണു.എന്തായാലും അടുത്ത ആപ്പിന്റെ അപ്ഡേറ്റില്‍ contacts ശേഖരിക്കുന്നത് നിര്‍ത്തുവാന്‍ തീരുമാനിച്ചു.

>>How To Delete Sarahah Account Permanently