സെൽഫി പ്രേമികൾക്കായി സാംസങ്ങിന്റെ കിടിലൻ ഫോൺ

സെൽഫി പ്രേമികൾക്കായി സാംസങ്ങിന്റെ കിടിലൻ ഫോൺ.

Advertisement

സെൽഫി പ്രേമികൾക്കായി 13 മെഗാ പിക്സൽ സെൽഫി കാമറയുള്ള സ്മാർട്ട് ഫോൺ വിപണിയിറക്കി സാംസങ്. പ്രമുഖ ചൈനീസ് കമ്പനികളെല്ലാം തന്നെ സെൽഫി കാമറയധിഷ്ടിത ഫോണുകൾ ഇറക്കി വിപണിയിൽ വൻ മുന്നേറ്റം നടത്തിയിരുന്നു. ഈ സെൽഫി ഭ്രമം മുതലാക്കാനാണ് കൊറിയൻ കമ്പനിയായ സാംസങ് ശ്രമിക്കുന്നത്. ഗാലക്സി ജെ 5 പ്രൊ എന്ന ഫോണാണ് തായ്ലന്റിൽ സാംസങ് ചൊവ്വാഴ്ച അവതരിപ്പിച്ചത്. THB 9,990 (ഏകദേശം 19,000 രൂപ)യാണ് വില. സാംസങിന്റെ വിജയ മോഡലായ ഗാലക്സി ജെ 5 ന്റെ അപ്ഗ്രേറ്റഡ് വെർഷനാണ് ഈ ജെ 5 പ്രൊ. ഈ ഫോണിന്റെ സവിശേഷത മുൻ കാമറ തന്നെയാണ്.

>>BSNL മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

മികച്ച ഫീച്ചറുകളാണ് സാംസങ് ഈ ഫോണിൽ ഉൽപ്പെടുത്തിയിരിക്കുന്നത്. 3 ജീ ബി റാം 32 ജീ ബി ഇന്റേർണൽ സ്റ്റോറേജ്. മുൻ മോഡലായ ജെ 5 ന് രണ്ട് ജീ ബി റാമും 16 ജീ ബി ഇന്റേർണൽ സ്റ്റോറേജായിരുന്നു ഉണ്ടായിരുന്നത്. മറ്റ് പ്രധാന സവിശേഷതകൾ മെറ്റൽ ബോഡിയും ഫിങ്കർ പ്രിന്റ് സെൻസർ, വോൽട്ട് എന്നിവയാണ്. ആൻഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5.2 ഇഞ്ച് (720*1280) എച്ച് ഡി സൂപ്പർ അമോൽഡ് ഡിസ്പ്ലേയൊണ് ഫോണിലുള്ളത്. 1.6 Ghz ന്റെ എക്സിനോസ് 7870 ഒക്ടാ കോർ പ്രൊസ്സസർ. ഒപ്പം മാലി T830 ജീ പി യു. 256 ജീ ബി വരെ വർദ്ധിപ്പിക്കാവുന്ന മെെക്രോ എസ് ഡി സ്ലോട്ട്. രണ്ടു കാമറകളും 13 മെഗാ പിക്സലിന്റെതാണ്. ഒപ്പം തന്നെ ഇരു വശത്തും എൽ ഇ ഡി ഫ്ലാഷും നൽകിയിരിക്കുന്നു.
3000 mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്.കണക്ടിവിറ്റിക്കായി 4G VoLTE , വൈ ഫൈ , ബ്ലൂടൂത്ത് 4.1, മൈക്രോ യു എസ് ബി പോർട്ട്, ജീ പി എസ് എന്നിവയുണ്ട്.

>>വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും