പുതുക്കിപണിത സാംസങ് ഗാലക്സി നോട്ട് 7
പുതുക്കിപണിത സാംസങ് ഗാലക്സി നോട്ട് 7 ജൂലൈ 7 മുതൾ വിൽപ്പന ആരംഭിക്കും.
നിർമാണത്തിലുണ്ടായ അപാകതയെ തുടർന്ന് പൊട്ടിത്തെറിച്ച സാംസങ് ഗാലക്സി നോട്ട് 7 എന്ന മോഡൽ ഹാൻഡ് സെറ്റ് വീണ്ടും വിൽപ്പനക്കെത്തുന്നു. ജൂലൈ 7 മുതലാണ് വിൽപ്പന. സാംസങ് ഗാലക്സി നോട്ട് ഫാൻ എഡിഷൻ എന്ന പേരിലാണ് ഫോൺ വിൽപ്പനക്കെത്തുന്നത്. പൊട്ടത്തെറിക്കുന്നതിനെ തുടർന്ന് മുപ്പത് ലക്ഷം നോട്ട് 7ഹാൻഡ് സെറ്റുകളാണ് സാംസങ് തിരിച്ചു വിളിച്ചത് .ഇതിൽ നാലു ലക്ഷം ഹാൻഡ് സെറ്റുകൾ മാത്രമാണ് തിരിച്ച് വിപണിയിലിറക്കുന്നത്. സാംസങ് ഗാലക്സി നോട്ട് 7 ന്റെ വിലയുടെ അറുപത് ശതമാനം മാത്രമാണ് ഫാൻ എഡിഷന്റെ വില.
611 ഡോളറാണ് ഫാൻ എഡിഷന്റെ വില.എന്നാൽ ഗാലക്സി നോട്ട് 7 ന് ഏകദേശം 1000 ഡോളർ വില ഉണ്ടായിരുന്നു.
>>14,999 രൂപക്ക് ഒരു മികച്ച ലാപ്ടോപ്പ്
ലോകത്തിലെ ഏറ്റവും വലിയ ഫോൺ നിർമാക്കളായ സാംസങ്ങിന് നോട്ട് 7 പിൻവലിച്ചതോട് കൂടി ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സാംസങിന്റെ ജന്മദേശമായ കൊറിയയിലാണ് ഈ ഹാൻസെറ്റുകൾ വിൽക്കുക.
5.7 ഇഞ്ച്(1440*2560) ഡിസ്പ്ലേ,1.6 Ghz എക്സിനോസ് 8890 പ്രൊസ്സസർ, 64 ജീ ബി സ്റ്റോറേജ് ,256 ജീ ബി വരെ വർദ്ധിപ്പിക്കാവുന്ന മെക്രോ എസ് ഡി സ്ലോട്ട്, 4 ജീ ബി റാം,12 മെഗാ പിക്സൽ പിൻ കാമറ, 5 മെഗാ പിക്സൽ മുൻ കാമറ, ആൻഡ്രോയിഡ് 6.0.1 മാഷ്മെല്ലോ ഓ എസ്, 3500 എം എ എച്ച് ബാറ്ററി,
നീല, സിൽവർ , ഗോൽഡ് ,കറുപ്പ് എന്നീ കളർ വേരിയന്റുകളിൽ ലഭിക്കും. എന്നിവയാണ് ഗാലക്സി നോട്ട് ഫാൻ എഡിഷന്റെ പ്രത്യേകതകൾ.