ഒരു സ്പ്രേ കയ്യിലുണ്ടെങ്കില്‍ വസ്ത്രങ്ങളിലെ എത്ര പഴകിയ കറയും നിമിഷനേരം കൊണ്ട് കളയാം
തുണി അലക്കുകയെന്ന് പറയുന്നത് തന്നെ വീട്ടമ്മമാർക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് .എന്നാൽ ഈ തുണികളിൽ കറ കൂടിയുണ്ടെങ്കിൽ അവരുടെ ജോലി ഇരട്ടിയാക്കും. മഴക്കാലമായാൽ വസ്ത്രങ്ങളിൽ ഇത്തരം കറ പിടിക്കുന്നതിന്റെ സാധ്യതയും കൂടുതലാണ്. വളരെ അനായാസകരമായി സ്‌പ്രേ ഉപയോഗിച്ച് എങ്ങനെ ഇത്തരം കറകളയാമെന്നാണ് ഇവിടെ അവതരിപ്പിക്കുന്നത്. എത്ര വലിയ കറയും ഇത് ഉപയോഗിച്ച് നമുക്ക് മാറ്റാം . വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത പാടുകളും,കറകളുമെല്ലാം ഇതിലൂടെ നമുക്കു എളുപ്പത്തിൽ കളയാവുന്നതാണ്.
ഇതിനായി ആവശ്യമുള്ളത് സ്‌പ്രേയാണ്. ഏത് കമ്പനിയുടെ സ്‌പ്രേ വേണമെങ്കിലും ഇതിനായി നമുക്ക് ഉപയോഗിക്കാം. കറ പിടിച്ചിരിക്കുന്ന ഭാഗത്ത് സ്പ്രേ ആക്കിയതിനു ശേഷം, തുണിയുടെ ഈ ഭാഗം കുറച്ചു സമയം വെള്ളത്തിൽ മുക്കിവയ്ക്കുക. കുറച്ച് കഴിഞ്ഞു നോക്കുമ്പോൾ കറ ഇളകി പോയതായി കാണാൻ സാധിക്കും.
ഇത്തരത്തിൽ വെള്ള വസ്ത്രങ്ങളും നമുക്ക് അനായാസകരമായി പുതിയത് പോലെ വീണ്ടെടുക്കാവുന്നതാണ്. ധാരാളം പേരാണ് ഈ ഒരു പ്രശ്നം കൊണ്ട് മാത്രം വസ്ത്രങ്ങൾ ഉപയോഗശൂന്യമായി കളയുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു. ഷർട്ട്, ടീഷർട്ട്, ബനിയൻ ,ചുരിദാർ ,ലേഡീസ് ടോപ് ഇങ്ങനെ വിവിധ തരത്തിലുള്ള തുണികളിൽ നമുക്കി വിദ്യ പ്രയോഗിക്കാവുന്നതാണ് .ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക