കൊതുകു ശല്യമകറ്റണോ ഇതൊന്നു പരീക്ഷിച്ചുനോക്കൂ?
മഴക്കാലം വന്നാൽ നമ്മളെറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കൊതുകുശല്യം കാരണമായിരിക്കും . ഇതോടനുബന്ധിച്ച് വരുന്ന രോഗങ്ങളും ശ്രദ്ധിക്കേണ്ടതാണ്. വെള്ളം കെട്ടി നിൽക്കുന്നതിനാൽ വീടിന്റെ പരിസരത്തും പറമ്പിലും കൊതുകുകൾ പെരുകുന്നതിന് കാരണമാകാറുണ്ട്. ഇതിന്റെ ശല്യമകറ്റാൻ കൊതുകുതിരി ഉപയോഗിക്കാറുണ്ടെങ്കിലും ചിലർക്കെല്ലാം ഇതിന്റെ മണം ഇഷ്ടപ്പെട്ടെന്ന് വരില്ല. അതുപോലെതന്നെ ഒരു പരിധി കഴിഞ്ഞാൽ ഇത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ് . കൊതുകിന്റെ ശല്യം കാരണം ശരിയായ ഉറക്കം പോലും ലഭിക്കാത്ത ആളുകളുണ്ട് . കൊതുക് വീട്ടിൽ വരാതിരിക്കാനുള്ള ഒരു വിദ്യയാണ് ഇവിടെ പറയുന്നത്.
പ്രകൃതിദത്തമായണിത് നിർമ്മിക്കുന്നത്. അതിനാൽ ആരോഗ്യത്തിന് ഹാനികരമായ ഒന്നും തന്നെയില്ല .വീടിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും നമുക്കിത് ഉപയോഗിക്കാവുന്നതാണ്. ഇതിനു നല്ല മണവുമായിരിക്കും.
ഈ വിദ്യ ചെയ്യേണ്ടത് ഇപ്രകാരമാണ് ഒരു പാത്രത്തിൽ കുറച്ചു കാപ്പിപ്പൊടി എടുക്കുക .ഇതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം പൊടിച്ചെടുക. ഈ മിശ്രിതം നന്നായി യോജിപ്പിച്ചതിനുശേഷം കത്തിക്കുക .കുറച്ചു സമയം കഴിഞ്ഞു തീയണച്ച് ,ഇതിൽനിന്നും ലഭിക്കുന്ന പുകയാണ് കൊതുക് ശല്യമുള്ള ഭാഗത്ത് ഉപയോഗിക്കേണ്ടത്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ നമുക്ക് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. മഴക്കാല രോഗങ്ങൾ തടയാൻ അനായാസകരമായി ചെയ്യാവുന്ന ഒരു പ്രവൃത്തിയാണിത്. ഈ വിദ്യയെപറ്റി കൂടുതൽ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.