365 രൂപക്ക് ദിവസേന 1GB ഇന്റര്‍നെറ്റ് ഒരു വര്‍ഷത്തേക്ക് സൌജന്യം

ഒരു രൂപക്ക് ഒരു ജീ ബി ഓഫറുമായ് റിലയൻസ്.

Advertisement

ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ റിലയൻസ്. അനിൽ അംബാനിയുടെ കീഴിലുള്ള ആർ കോം ആണ് ഉപഭോക്താക്കൽക്കായി ഒരു വർഷം നീണ്ട കാലാവധിയുള്ള ഓഫർ പ്രക്യാപിച്ചിരിക്കുന്നത്. ഈ ഓഫർ പ്രകാരം
365 രൂപക്ക് ഒരു വർഷത്തേക്ക് ഒരു ദിവസം ഒരു ജീ ബി പ്രകാരം ലഭിക്കും.

>>ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരു കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍

എയർടെൾ, ഐഡിയ, വോഡഫോൺ, ജിയോ, എന്നീ സർവീസ് പ്രൊവൈഡർമാർക്ക് വെല്ലുവിളിയായാണ് റിലയൻസ് ഈ ഓഫർ മുന്നോട്ട് വെക്കുന്നത്. റിലയൻസ് ജിയോയുടെ കടന്ന് വരവ് ടെലികോം മേഖലയിൽ വൻ വിപ്ലത്തിന് വഴി വെക്കുകയും മറ്റ് കമ്പനികൾ ആകർഷകമായ പ്ലാനുകൾ നൽകി ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ ശ്രമിച്ചിരുന്നു. ഇതിന്റെ ബാക്കിയായാണ് ആർ കോം ഇത്തരത്തിലുള്ള പ്ലാൻ പ്രക്യാപിച്ചത്. എന്നാൽ മറ്റ് കമ്പനികൾ ഈ നിരക്കിൽ 3G , 4G ഡേറ്റയാണ് നൽകുന്നത്. എന്നാൽ ആർ കോം നൽകുന്നത് 2G ഡേറ്റയും.
ഈ പുതിയ 365 രൂപയുടെ ഓഫർ, പേടിഎം, മൊബിവിക്ക്, റിലയൻസിന്റെ ഓൻലൈൻ പോർട്ടൽ വഴിയും ചാർജ് ചെയ്യാൻ സാധിക്കും.

>>വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും